ഉക്രെയിനില്‍ തോറ്റാല്‍ ബ്രിട്ടന്റെ നെഞ്ചത്തേക്ക് വെടിപൊട്ടിക്കും; പിടിച്ചെടുത്ത മേഖലകള്‍ വിട്ടുകൊടുക്കേണ്ടി വന്നാല്‍ ലണ്ടന്‍, വാഷിംഗ്ടണ്‍, ബെര്‍ലിന്‍, കീവ് എന്നിവിടങ്ങളിലേക്ക് ആണവ മിസൈല്‍ തൊടുക്കുമെന്ന് മോസ്‌കോയുടെ ഭീഷണി; വരുന്നത് ആഗോള യുദ്ധം?

ഉക്രെയിനില്‍ തോറ്റാല്‍ ബ്രിട്ടന്റെ നെഞ്ചത്തേക്ക് വെടിപൊട്ടിക്കും; പിടിച്ചെടുത്ത മേഖലകള്‍ വിട്ടുകൊടുക്കേണ്ടി വന്നാല്‍ ലണ്ടന്‍, വാഷിംഗ്ടണ്‍, ബെര്‍ലിന്‍, കീവ് എന്നിവിടങ്ങളിലേക്ക് ആണവ മിസൈല്‍ തൊടുക്കുമെന്ന് മോസ്‌കോയുടെ ഭീഷണി; വരുന്നത് ആഗോള യുദ്ധം?
ലണ്ടന് പുറമെ വാഷിംഗ്ടണ്‍, ബെര്‍ലിന്‍, കീവ് എന്നിവിടങ്ങളില്‍ ആണവ മിസൈലുകള്‍ വീഴ്ത്തുമെന്ന് ഭീഷണിയുമായി റഷ്യ. പിടിച്ചെടുത്ത ഉക്രെയിന്‍ മേഖലകള്‍ തിരിച്ചുകൊടുക്കേണ്ടേി വന്നാല്‍ ഇതിന് മടിക്കില്ലെന്നാണ് ക്രെംലിന്‍ ഭീഷണി മുഴക്കുന്നത്. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം ഇപ്പോഴും അവസാനമില്ലാതെ തുടരുന്നതിന് പിന്നില്‍ പ്രധാനമായും കളിക്കുന്നത് പാശ്ചാത്യ ചേരി നല്‍കുന്ന ആയുധങ്ങളും, ഫണ്ടിംഗുമാണ്.

ഉക്രെയിനിലെ അധിനിവേശം ഫലം കാണാതിരിക്കുകയും, സോവിയറ്റ് യൂണിയന്‍ തകര്‍ന്ന 1991-ലെ അതിര്‍ത്തിയിലേക്ക് മടങ്ങേണ്ടി വരികയും ചെയ്താല്‍ മോസ്‌കോ അവസാന ആയുധങ്ങള്‍ പുറത്തെടുക്കുമെന്ന് പുടിന്റെ അടുത്ത അനുയായിയും, 2008 മുതല്‍ 2012 വരെ പ്രസിഡന്റുമായിരുന്ന ദിമിത്രി മെദ്‌വെദേവ് പറഞ്ഞു.

'റഷ്യയെ 1991-ലെ അതിര്‍ത്തിയിലേക്ക് മടക്കിക്കൊണ്ടുപോയാല്‍ ഒരു വിഷയത്തിലേക്കാണ് നയിക്കുക. ഞങ്ങളുടെ രാജ്യത്തിന്റെ സമ്പൂര്‍ണ്ണ ആയുധ ശേഖരവും പുറത്തെടുത്ത് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് എതിരെ തന്ത്രപരമായി ഉപയോഗിക്കുകയും, ആഗോള യുദ്ധത്തിലേക്ക് വഴിമാറുകയും ചെയ്യും. കീവ്, ബെര്‍ലിന്‍, ലണ്ടന്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ തിരിച്ചടി നല്‍കും', മെദ്‌വെദേവ് മുന്നറിയിപ്പ് നല്‍കി.

തങ്ങളുടെ ആണവ ആയുധങ്ങളുടെ ലക്ഷ്യകേന്ദ്രങ്ങളായി നിലകൊള്ളുന്ന എല്ലാ മനോഹരമായ ചരിത്ര ഇടങ്ങളിലും ഹൈപ്പര്‍സോണിക് ആണവ മിസൈലുകള്‍ പതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ആയിരം വര്‍ഷം പഴക്കമുള്ള ഞങ്ങളുടെ മാതൃദേശത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലായാല്‍ ഇത് ചെയ്യാനുള്ള ധൈര്യം ഉറപ്പായും കാണിക്കും. നൂറ്റാണ്ടുകളായി റഷ്യയിലെ ജനങ്ങള്‍ നടത്തിയ ത്യാഗങ്ങള്‍ പാഴായി പോകാന്‍ അനുവദിക്കില്ല', മെദ്‌വെദേവ് ചൂണ്ടിക്കാണിച്ചു.

Other News in this category



4malayalees Recommends