അഭിപ്രായത്തില്‍ തല്‍ക്കാലം മാറ്റമില്ല! ഹാരി രാജകുമാരന്‍ രാജകീയ ഡ്യൂട്ടികളിലേക്ക് മടങ്ങിയെത്തേണ്ടതില്ലെന്ന ശക്തമായ നിലപാടില്‍ ചാള്‍സ് രാജാവും; ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇളയ മകന്റെ നീക്കം വിജയിക്കുമോ?

അഭിപ്രായത്തില്‍ തല്‍ക്കാലം മാറ്റമില്ല! ഹാരി രാജകുമാരന്‍ രാജകീയ ഡ്യൂട്ടികളിലേക്ക് മടങ്ങിയെത്തേണ്ടതില്ലെന്ന ശക്തമായ നിലപാടില്‍ ചാള്‍സ് രാജാവും; ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇളയ മകന്റെ നീക്കം വിജയിക്കുമോ?
ഹാരി രാജകുമാരന്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രവര്‍ത്തനനിരയിലേക്ക് മടങ്ങി വരുമോ? രാജകുടുംബത്തിലെയും, കൊട്ടാരത്തിലെ അന്തപ്പുരവാസികളെയും ആശങ്കപ്പെടുത്തുന്ന ഒരു ചോദ്യമായി ഇത് പുകയുകയാണ്. എന്നാല്‍ ഇവര്‍ക്ക് സമാധാനം നല്‍കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ചാള്‍സ് രാജാവിനും ഇളയ മകന്‍ പ്രവര്‍ത്തനത്തിലേക്ക് മടങ്ങിയെത്തുന്നതില്‍ വലിയ താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. സസെക്‌സ് ഡ്യൂക്കിന് ഏതെങ്കിലും വിധത്തില്‍ രാജകീയ ഡ്യൂട്ടിയിലേക്ക് ഒരു മടങ്ങിവരവ് സാധ്യമാകില്ലെന്നാണ് രാജാവും ഉറച്ച നിലപാട് സ്വീകരിക്കുന്നതെന്ന് ശ്രോതസ്സുകള്‍ പറഞ്ഞു.

അകന്ന് കഴിയുന്ന ഇളയ മകനുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ 75-കാരനായ ചാള്‍സിന് താല്‍പര്യമില്ലെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും ശ്രോതസ്സുകള്‍ സമ്മതിക്കുന്നു. ക്യാന്‍സര്‍ പോരാട്ടത്തിലുള്ള രാജാവ് ഹാരിയെ പിന്തുണ തേടിയേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വില്ല്യം രാജകുമാരനാണ് ഹാരിയുടെ മടങ്ങിവരവിനെ എതിര്‍ക്കുന്ന പ്രധാനി.

കഴിഞ്ഞ മാസം ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന ഭാര്യയുടെ പരിചരണത്തിന് ശേഷം ജോലിയിലേക്ക് മടങ്ങിവരാനാണ് വില്ല്യം ശ്രദ്ധിക്കുന്നതെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം പറയുന്നു. പിതാവ് രോഗബാധിതനായതോടെ ഹാരി താല്‍ക്കാലിക റോയല്‍ റോളിലേക്ക് മടങ്ങിയെത്തുമെന്ന് ടൈംസ് റിപ്പോര്‍ട്ട് അവകാശപ്പെട്ടതോടെയാണ് ഈ അഭ്യൂഹങ്ങള്‍ ശക്തമായത്.

പിതാവിന് രോഗബാധ നേരിട്ട ഘട്ടത്തില്‍ താല്‍ക്കാലികമായി പദവി ഉപയോഗിക്കാന്‍ സന്തോഷമാണെന്ന് രാജകുമാരന്‍ സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് കൊട്ടാര വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends