സിഡ്‌നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

സിഡ്‌നിയില്‍ ഒരു കുടുംബത്തിലെ  മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി
സിഡ്‌നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി .രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

നോര്‍ത്ത് പാരമറ്റൈയിലെ ഒരു തായ്‌ക്കോണ്ടോ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് ഇന്ന് ഉച്ചയോടെ ഒരു അമ്മയുടേയും കുട്ടിയുടേയും മൃതദേഹം കണ്ടെത്തിയത്. അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ബോക്കന്‍ഹിറ്റ്‌സില്‍ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി.

നാലാമതൊരാള്‍ പരിക്കുകളോടെ ആശുപത്രിയിലെത്തിയതായും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

തായ്‌ക്കോണ്ട പരിശീലന കേന്ദ്രത്തില്‍ വച്ച് തനിക്ക് പരിക്കേറ്റെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ക്ക് മരണങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.

Other News in this category4malayalees Recommends