ബജറ്റില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പണം കൈയില്‍ കിട്ടും; നികുതി കുറയ്ക്കുമെന്ന വാഗ്ദാനവുമായി ജെറമി ഹണ്ട് മുന്നോട്ട് പോകും; വാര്‍ഷിക കടമെടുപ്പില്‍ 10 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ്; തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റ് ജനപ്രിയമാകുമോ?

ബജറ്റില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പണം കൈയില്‍ കിട്ടും; നികുതി കുറയ്ക്കുമെന്ന വാഗ്ദാനവുമായി ജെറമി ഹണ്ട് മുന്നോട്ട് പോകും; വാര്‍ഷിക കടമെടുപ്പില്‍ 10 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ്; തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റ് ജനപ്രിയമാകുമോ?
മെച്ചപ്പെട്ട സാമ്പത്തിക കണക്കുകള്‍ പുറത്തുവന്നതോടെ ബജറ്റ് നികുതി കുറവുകളുമായി മുന്നോട്ട് പോകാന്‍ ജെറമി ഹണ്ട് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇളവുകളില്‍ 13 ബില്ല്യണ്‍ പൗണ്ടിന്റെ ഹെഡ്‌റൂം ലഭിച്ചതോടെ ഹണ്ട് സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് നേരത്തെ പ്രതീക്ഷിച്ചതിലും കുറവാണ്.

ഇത് കൊണ്ട് തന്നെ മുന്‍പത്തെ അപേക്ഷിച്ച് ഇളവുകളുടെ ആധിക്യം കുറയാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം വാര്‍ഷിക കടമെടുപ്പ് മുന്‍പ് പ്രവചിച്ചതിനേക്കാള്‍ 10 ബില്ല്യണ്‍ പൗണ്ട് കുറവായിരിക്കുമെന്ന ഔദ്യോഗിക കണക്കുകള്‍ ട്രഷറി ഉത്തേജനം നല്‍കും. ജനുവരിയിലെ അധികം ആവശ്യമുള്ള തുക 16.7 ബില്ല്യണ്‍ പൗണ്ടായിരുന്നു. 2023-ല്‍ ആവശ്യമുണ്ടായിരുന്ന 7.5 ബില്ല്യണ്‍ പൗണ്ടിന്റെ ഇരട്ടിയാണിത്.

സ്റ്റേറ്റ് എനര്‍ജി സപ്പോര്‍ട്ട്, കുറഞ്ഞ കടമെടുപ്പ് ചെലവുകള്‍, ഉയര്‍ന്ന ടാക്‌സ് എന്നിവയാണ് പ്രതിമാസ കണക്കുകള്‍ കുറച്ച് നിര്‍ത്തിയ ഘടകങ്ങള്‍. എന്നിരുന്നാലും ഇത് ഒബിആര്‍ പ്രവചിച്ച 18.7 ബില്ല്യണ്‍ പൗണ്ടില്‍ താഴെയാണ്. മാര്‍ച്ച് 6ന് അവതരിപ്പിക്കുന്ന ബജറ്റില്‍ നികുതി കുറയ്ക്കാനാണ് ഹണ്ട് ലക്ഷ്യമിടുന്നത്. സ്വന്തം എംപിമാരെയും, ജനങ്ങളെയും തൃപ്തിപ്പെടുത്താവുന്ന തരത്തില്‍ ഇത് മാറ്റാനും അദ്ദേഹത്തിന് മോഹമുണ്ട്.

ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ കുറയ്ക്കാനും ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിക്കുന്നതും പരിഗണിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ മുഴുവന്‍ 13 ബില്ല്യണ്‍ പൗണ്ട് ഹെഡ്‌റൂമും ചാന്‍സലര്‍ ഇറക്കുമെന്ന് കരുതാന്‍ കഴിയില്ല. സാധ്യമായ തോതില്‍, ഉത്തരവാദിത്വത്തോടെ മാത്രമാണ് ഹണ്ട് നീങ്ങുകയെന്ന് ട്രഷറി ശ്രോതസ്സുകളും സൂചിപ്പിക്കുന്നു.


Other News in this category



4malayalees Recommends