'എബിസിഡി' എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അപര്‍ണ ഗോപിനാഥ്. ചുരുക്കം സിനിമകളില്‍ മാത്രം വേഷമിട്ട താരം ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. എന്നാല്‍ അടുത്തിടെ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുകള്‍ ചര്‍ച്ചയായിരുന്നു.
പ്രതിസന്ധി ഘട്ടം പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തി എന്ന് അര്‍ത്ഥം വരുന്നതായിരുന്നു പോസ്റ്റുകള്‍. 'തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാര്‍ഥന കൊണ്ടും തിരിച്ചുവന്നു' എന്നായിരുന്നു ഒരു പോസ്റ്റില്‍ താരം കുറിച്ചത്.
'പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി, ദൈവത്തിന് നന്ദി' എന്നായിരുന്നു മറ്റൊരു പോസ്റ്റ്. ഇതോടെ താരത്തിന് എന്തെങ്കിലും അസുഖമാണോ എന്നും അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചുകൊണ്ട് നിരവധി ആരാധകരാണ് എത്തിയത്. ആരാധകര്‍ക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അപര്‍ണ ഇപ്പോള്‍.
'ഞാന്‍ സുഖമായി സന്തോഷത്തോടെയിരിക്കുന്നു. അങ്ങനെയല്ല എന്ന് ചിന്തിച്ച് എനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി. ഇവിടെ എല്ലാം ഓക്കേ ആണ്' എന്നാണ് അപര്‍ണ കുറിച്ചത്. കൂടാതെ മുമ്പ് താരം പങ്കുവച്ച ക്യാപ്ഷനുകളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.