ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ട്രേഡ് ജീവനക്കാര്‍ പണിമുടക്കില്‍ ; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ട്രേഡ് ജീവനക്കാര്‍ പണിമുടക്കില്‍ ; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ട്രേഡ് ജീവനക്കാര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് പണിമുടക്കിലാണ്. 24 മണിക്കൂര്‍ പണിമുടക്കാണ് വിവിധ ട്രേഡ് യൂണിയനുകള്‍ നടത്തുന്നത്. വേതന വര്‍ദ്ധനവ് അനിവാര്യമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഓസ്‌ട്രേലിയന്‍ മാനുഫാക്ടറിങ്ങ് വര്‍ക്കേഴ്‌സ് യൂണിയനും സിഎഫ് എംഇയും ചേര്‍ന്നുള്ള പണിമുടക്കില്‍ ഇലക്ട്രിക് ട്രേഡ് യൂണിയനും പങ്കുചേര്‍ന്നിട്ടുണ്ട്.

പാര്‍ലമെന്റില്‍ ജോലി ചെയ്യുന്ന പലര്‍ക്കും ഇതേ ജോലി പുറത്തു ചെയ്യുന്നവരേക്കാള്‍ മുപ്പതിനായിരത്തോളം ഡോളര്‍ വരെ കുറവാണ് വാര്‍ഷിക ശമ്പളമായി ലഭിക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു.

മാറിവരുന്ന ജീവിത സാഹചര്യത്തില്‍ ജീവിത ചെലവ് താങ്ങാനാകുന്നില്ലെന്നും സമരത്തിന് ഫലം കാണും വരെ പിന്നോട്ടില്ലെന്നും സമരക്കാര്‍ ഓര്‍മ്മിപ്പിച്ചു.


Other News in this category4malayalees Recommends