ഇന്ത്യയും, ഓസ്‌ട്രേലിയയും ഒപ്പുവെച്ച മൊബിലിറ്റി സ്‌കീം 3000 യുവ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വഴിതുറക്കും; ഇന്ത്യന്‍ ഗ്രാജുവേറ്റ്‌സിനെ സ്വാഗതം ചെയ്യാന്‍ ഓസ്‌ട്രേലിയ

ഇന്ത്യയും, ഓസ്‌ട്രേലിയയും ഒപ്പുവെച്ച മൊബിലിറ്റി സ്‌കീം 3000 യുവ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വഴിതുറക്കും; ഇന്ത്യന്‍ ഗ്രാജുവേറ്റ്‌സിനെ സ്വാഗതം ചെയ്യാന്‍ ഓസ്‌ട്രേലിയ
ഈ വര്‍ഷം ഇന്ത്യ-ഓസ്‌ട്രേലിയ മൊബിലിറ്റി സ്‌കീം പ്രകാരം ഇന്ത്യയില്‍ നിന്നുള്ള കരിയര്‍ തുടങ്ങുന്ന 3000 പ്രൊഫഷണലുകള്‍ക്ക് ഓസ്‌ട്രേലിയയില്‍ വാര്‍ഷിക പ്ലേസ്‌മെന്റ് ലഭിച്ച് തുടങ്ങും.

റിന്യൂവബിള്‍ എനര്‍ജി, മൈനിംഗ്, എഞ്ചിനീയറിംഗ്, ഇന്‍ഫൊര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി എന്നിങ്ങനെ മേഖലകളിലാണ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ്‌സിനും, കരിയര്‍ തുടങ്ങുന്ന പ്രൊഫണലുകള്‍ക്കും ഓഫര്‍ ലഭിക്കുക.

പ്രതിവര്‍ഷം 3000 പേര്‍ക്ക് വീതമാണ് പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പ്രോഗ്രാമിലേക്ക് പ്രവേശനം. ഏറ്റവും അവശ്യം വേണ്ട അറിവും, യോഗ്യതകളുമുള്ള ഇന്ത്യയിലെ മികച്ച ഗ്രാജുവേറ്റുകളെ ഓസ്‌ട്രേലിയയിലെ വിവിധ വ്യവസായ മേഖലകള്‍ക്കും, ബിസിനസ്സുകള്‍ക്കും ലഭിക്കുന്നത് ഗുണകരമായി മാറും.

31 വയസ്സില്‍ താഴെയുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സ്‌കീമിലൂടെ അപേക്ഷിക്കാം. ഓസ്‌ട്രേലിയന്‍ എംപ്ലോയറുടെ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലെന്നതും സവിശേഷതയാണ്.

Other News in this category4malayalees Recommends