ഓസ്‌ട്രേലിയയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേതനത്തില്‍ വലിയ അന്തരമുണ്ടെന്ന് കണ്ടെത്തല്‍. ഗതാഗതം, മൈനിങ്, നിര്‍മ്മാണം മേഖലകളിലാണ് ഈ വ്യാത്യാസം കൂടുതലായിട്ടുള്ളത്. വര്‍ക്ക് പ്ലേസ് ജന്റര്‍ ഇക്വാലിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ടാണിത്.
ഇത് ആദ്യമായിട്ടാണ് ഓസ്‌ട്രേലിയയിലെ പല പ്രമുഖ വന്‍കിട കമ്പനികളിലേയും സ്ത്രീ പുരുഷ ജീവനക്കാരുടെ വേതനത്തിലെ വ്യത്യാസം പുറത്തുവരുന്നത്.
ക്വാന്‍ടാസ്, ജറ്റ് സ്റ്റാര്‍ ഉള്‍പ്പെടെ വിമാന കമ്പനികളില്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 37 മുതല്‍ 41 ശതമാനം വരെ കുറവാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്.
നൂറിലേറെ ജീവനക്കാരുള്ള അയ്യായിരത്തിലേറെ കമ്പനികളുടെ സാഹചര്യമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ അനിവാര്യമാണ്. സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ വേതന കാര്യത്തില്‍ കാര്യമായി ഇടപെടാനാകില്ലെങ്കിലും വേര്‍തിരിവുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.