ജയം ഉറപ്പിച്ച മനു അഭിഷേക് സിംങ്‌വി പരാജയപ്പെട്ടു; ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത് 6 കോണ്‍ഗ്രസ് എംഎല്‍എമാര്‍; ഹിമാചലില്‍ ഭരണം പ്രതിസന്ധിയില്‍

ജയം ഉറപ്പിച്ച മനു അഭിഷേക് സിംങ്‌വി പരാജയപ്പെട്ടു; ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത് 6 കോണ്‍ഗ്രസ് എംഎല്‍എമാര്‍; ഹിമാചലില്‍ ഭരണം പ്രതിസന്ധിയില്‍
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ഭൂരിപക്ഷം ചോദ്യം ചെയ്ത് നാടകീയ സംഭവങ്ങള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മനു അഭിഷേക് സിംങി പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ ആറു കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രന്മാരും ബിജെപിക്ക് വേണ്ടി ക്രോസ് വോട്ട് ചെയ്തു.

എംഎല്‍എമാര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മനു അഭിഷേക് സിംഗ്വിയെ ബിജെപിയുടെ ഹര്‍ഷ് മഹാജന്‍ പരാജയപ്പെടുത്തി. ഇരു സ്ഥാനാര്‍ഥികള്‍ക്കും 34 വോട്ടുകള്‍ വീതം ലഭിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ഹര്‍ഷിനെ വിജയിയായി പ്രഖ്യാപിച്ചത്.

ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു ആരോപിച്ചു. നേരത്തെ ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭയിലെ തോല്‍വി.

68 അംഗ ഹിമാചല്‍ നിയമസഭയില്‍ 40 എഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ക്രോസ് വോട്ട് ചെയ്തതോടെയാണ് ബിജെപി സ്ഥാനാര്‍ഥിക്ക് 34 വോട്ട് ലഭിച്ചത്. നിലവില്‍ ബിജെപിക്ക് 25 എംഎല്‍എമാരാണുള്ളത്. പുതിയ സാഹചര്യത്തില്‍ സുഖു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിജെപി. ഇതോടെ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനത്തെ ഭരണം പ്രതിസന്ധിയിലായി.

Other News in this category4malayalees Recommends