'ഗഗന്‍യാന്‍' ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ എന്റെ ഭര്‍ത്താവ്..'; വെളിപ്പെടുത്തലുമായി ലെന

'ഗഗന്‍യാന്‍' ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ എന്റെ ഭര്‍ത്താവ്..'; വെളിപ്പെടുത്തലുമായി ലെന
ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ ദൗത്യത്തിലെ സംഘത്തലവന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ തന്റെ ഭര്‍ത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന.

രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതുകൊണ്ടാണ് വിവരം പുറത്ത് പറയാന്‍ കഴിയാതിരുന്നതെന്നും കഴിഞ്ഞമാസം 24 ന് തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ലെന വ്യക്തമാക്കി.

'ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്.

ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17ന് ഞാന്‍ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.' എന്നാണ് ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

പ്രശാന്ത് ബാലകൃഷ്ണനെ കൂടാതെ ശുഭാന്‍ശു ശുക്ല, അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍ എന്നിവരാണ് ദൗത്യത്തിലെ മറ്റ് മൂന്ന് പേര്‍. നാല് യാത്രികരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസത്തിന് ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ഗഗന്‍യാന്‍ ദൗത്യം.

ഇതിനുവേണ്ടിയുള്ള തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

Other News in this category4malayalees Recommends