ബോളിവുഡ് താരം തപ്‌സി പന്നു വിവാഹിതയാകാന്‍ ഒരുങ്ങുന്നു. ബാഡ്മിന്റണ്‍ പ്ലെയറായ മത്യാസ് ബോ ആണ് വരന്‍. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. സിഖ്ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാഹം നടക്കുക എന്നാണ് വിവരം.
വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നതെന്നും താര സമ്പന്നമായിരിക്കില്ല വിവാഹമെന്നുമാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നടിക്കും കുടുംബത്തിനും ആര്‍ഭാടമായി വിവാഹം മാറ്റുന്നതില്‍ താല്‍പ്പര്യമില്ലെന്നാണ് വിവരം. തപ്‌സിയും മത്യാസും 10 വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുനിന്നു. മാര്‍ച്ച് അവസാനമായിരിക്കും വിവാഹം