പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഞ്ചായത്ത് അംഗത്തിനെതിരെ പോക്‌സോ കേസ്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഞ്ചായത്ത് അംഗത്തിനെതിരെ പോക്‌സോ കേസ്
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പഞ്ചായത്ത് അംഗത്തിനെതിരെ പോക്‌സോ ചുമത്തി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി എസ് മണിവര്‍ണ്ണനെ കോടതി റിമാന്‍ഡ് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ മൂന്നുമാസത്തിനിടെ രാത്രി 12 മണിക്ക് ശേഷം 1000 ത്തില്‍ അധികം തവണ മണിവര്‍ണന്‍ കുട്ടിയുടെ ഫോണിലേക്ക് വിളിച്ചതായി പൊലീസ് കണ്ടെത്തി. രാഷ്ട്രീയ സ്വാധീനത്തില്‍ മണിവര്‍ണനെ അറസ്റ്റ് ചെയ്യാതിരുന്നത് പ്രധിഷേധത്തിനു ഇടയാക്കിയിരുന്നു.

Other News in this category



4malayalees Recommends