അലക്‌സി നവല്‍നിയുടെ സംസ്‌കാരം നാളെ, ചടങ്ങുകള്‍ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്നു ഭാര്യ

അലക്‌സി നവല്‍നിയുടെ സംസ്‌കാരം നാളെ,  ചടങ്ങുകള്‍ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്നു ഭാര്യ
റഷ്യന്‍ മുന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ സംസ്‌കാരം നാളെ. തെക്കന്‍ മോസ്‌കോയിലെ പള്ളിയിലാകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഭാര്യ യൂലിയ നവല്‍നയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചടങ്ങുകള്‍ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്ന ആശങ്കയും യൂലിയ പങ്കുവച്ചു.

ഫെബ്രുവരി 16നാണ് അലക്‌സി നവല്‍നി മരണപ്പെടുന്നത്. 2021 മുതല്‍ നവല്‍നി ആര്‍ട്ടിക് ജയിലില്‍ തടവിലായിരുന്നു. വിവിധ കേസുകളിലായി 19 വര്‍ഷം നവല്‍നിയ്ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. തീവ്രവാദ സംഘടനകള്‍ക്ക് പണം നല്‍കിയെന്ന കേസിലാണ് നവല്‍നി ഒടുവിലായി തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നത്. ആദ്യം മോസ്‌ക്കോയ്ക്ക് സമീപമുള്ള ജയിലിലായിരുന്നു നവല്‍നിയെ പാര്‍പ്പിച്ചിരുന്ന്. പിന്നീട് 2021ല്‍ നവല്‍നിയെ ആര്‍ടിക് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ നവല്‍നിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിയമപോരാട്ടം നടത്തിയിരുന്നു.

വെള്ളിയാഴ്ച ഒരു നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നുമാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിദശീകരണം. റഷ്യയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവല്‍നിയുടെ മരണം.

പുടിന്റെ ഏറ്റവും വലിയ വിമര്‍ശകന്റെ മരണം സംശയ നിഴലിലാണ്.

Other News in this category



4malayalees Recommends