പാക് എയര്‍ലൈന്‍സിന് നന്ദി അറിയിച്ച് കുറിപ്പുമായി കാബിന്‍ ക്രൂ ; വിമാനം കാനഡയില്‍ എത്തിയതിന് പിന്നാലെ മുങ്ങല്‍

പാക് എയര്‍ലൈന്‍സിന് നന്ദി അറിയിച്ച് കുറിപ്പുമായി കാബിന്‍ ക്രൂ ; വിമാനം കാനഡയില്‍ എത്തിയതിന് പിന്നാലെ മുങ്ങല്‍
പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് നന്ദി അറിയിച്ച് കുറിപ്പ് എഴുതിവച്ച ശേഷം കാനഡയിലുള്ള ഹോട്ടല്‍മുറിയില്‍ നിന്ന് എയര്‍ഹോസ്റ്റസ് മുങ്ങി. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ക്രൂ അംഗമായ മറിയം റാസയെ ആണ് കാണാതായത്. ഈ വര്‍ഷം കാനഡയില്‍ വച്ച് കാണാതാകുന്ന രണ്ടാമത്തെ പിഐഎ ക്രൂ അംഗമാണ് മറിയം റാസ. ഈ മാസം 26നാണ് ഇസ്ലാമാബാദില്‍ നിന്ന് തിരിച്ച വിമാനത്തില്‍ മറിയം ടൊറന്റോയില്‍ എത്തുന്നത്. 27നായിരുന്നു വിമാനത്തിന്റെ മടക്കയാത്ര നിശ്ചയിച്ചിരുന്നത്.

ഈ സമയം ജോലിക്കായി മറിയം എത്താതിരുന്നതോടെ അധികൃതര്‍ മറിയം താമസിച്ചിരുന്ന ഹോട്ടലിലെത്തി പരിശോധന നടത്തിയപ്പോഴാണ് കുറിപ്പ് കണ്ടെത്തിയത്. 'നന്ദി പിഐഎ' എന്നാണ് കുറിപ്പില്‍ എഴുതിയിരുന്നത്. കുറിപ്പിന് പുറമെ മറിയം ഉപയോഗിച്ചിരുന്ന ഔദ്യോഗിക യൂണിഫോമും ഹോട്ടല്‍ മുറിയി

ല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ പിഐഎ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഫൈസ മുഖ്താറിനേയും കാനഡയില്‍ എത്തിയ ശേഷം സമാന രീതിയില്‍ കാണാതായിരുന്നു. ഈ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് മറിയത്തിന്റെ തിരോധാനം.

ആശങ്കാജനകമായ പ്രവണതയാണെന്നാണ് ഈ സംഭവങ്ങളെ അധികൃതര്‍ വിശേഷിപ്പിച്ചത്. പാകിസ്താനില്‍ നിന്നും കാനഡയിലെത്തിയ ശേഷം ജീവനക്കാര്‍ മുങ്ങുന്ന പ്രവണത 2019 മുതല്‍ വ്യാപകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അടുത്തിടെ ഇത്തരം കണക്കുകളില്‍ കുത്തനെ വര്‍ധനവ് ഉണ്ടായതായി ഏവിയേഷന്‍ ന്യൂസ് വെബ്‌സൈറ്റ് സിമ്പിള്‍ ഫ്‌ളൈയിംഗ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാനഡ ഉള്‍പ്പെടെ പല രാജ്യങ്ങളിലും അഭയം തേടുന്ന പിഐഎ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരെ കുറിച്ചുള്ള വിവരങ്ങള്‍ 2018ല്‍ തന്നെ ലഭിച്ചിട്ടുള്ളതായി മിഡ്ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെബ്‌സെറ്റ് ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം പിഐഎയുടെ ഏഴ് ജീവനക്കാരാണ് കാനഡയില്‍ എത്തിയ ശേഷം അപ്രത്യക്ഷരായത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ കാനഡ പിന്തുടരുന്ന മാനദണ്ഡങ്ങളാണ് ഇത്തരത്തില്‍ ജീവനക്കാര്‍ വ്യാപകമായി മുങ്ങുന്നതിന് കാരണമെന്നാണ് പിഐഎ വക്താവ് അബ്ദുല്ല ഹഫീസ് ഖാന്‍ ആരോപിക്കുന്നത്. എന്നാല്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളവും എയര്‍ലൈനിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയും പാകിസ്താന്റെ നിലവിലെ സാഹചര്യങ്ങളുമെല്ലാം അവരെ അവിടെ നിന്നും രക്ഷപ്പെടാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Other News in this category



4malayalees Recommends