ക്ലാസില്‍ വെടിവയ്പ്പ് ; കൗമാരക്കാന് 16 മാസം ജയില്‍ ശിക്ഷ

ക്ലാസില്‍ വെടിവയ്പ്പ് ; കൗമാരക്കാന് 16 മാസം ജയില്‍ ശിക്ഷ
യുഎസിലെ പോലെ ഓസ്‌ട്രേലിയയില്‍ നടന്ന ആദ്യ ക്ലാസ് മുറിയിലെ വെടിവയ്പ്പില്‍ കൗമാരക്കാരന് 16 മാസം തടവുശിക്ഷ. 15 കാരന്‍ പേര്‍ത്തില്‍ നിന്ന് 70 കിലോമീറ്റര്‍ വടക്കള്ള ടുറോക്കിലുള്ള അറ്റ്‌ലാന്റിസ് ബീച്ച് ബാപ്റ്റിസ് കോളജിലാണ് സംഭവം.

അച്ഛന്റെ കൈവശമുണ്ടായിരുന്ന തോക്കുമായി എത്തിയാണ് ഭയാന്തരീക്ഷം സൃഷ്ടിച്ചത്. രണ്ടുബുള്ളറ്റുകള്‍ ക്ലാസിലും മറ്റൊന്ന് കളിസ്ഥലത്തിന് സമീപത്തുള്ള പുല്‍ത്തകിടിയിലും കൊണ്ടത്.

ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും കുട്ടി ചെയ്തത് ഗുരുതരമായ കുറ്റമാണ്.

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവന്‍ അപകടത്തിലാക്കുകയും ഉപദ്രവിക്കുക എന്ന ഉദ്ദേശത്തോടെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തതുള്‍പ്പെടെ എട്ട് കുറ്റങ്ങള്‍ കുട്ടിയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends