യുക്രെയ്‌നില്‍ റഷ്യ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് കരുതി ; മോദിയുടെ ഇടപെടല്‍ പ്രതിസന്ധി ഒഴിവാക്കിയതെന്ന് യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

യുക്രെയ്‌നില്‍ റഷ്യ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് കരുതി ; മോദിയുടെ ഇടപെടല്‍ പ്രതിസന്ധി ഒഴിവാക്കിയതെന്ന് യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
യുക്രെയ്‌നില്‍ 2022 ല്‍ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് കരുതിയിരുന്നതായി യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി മോദിയും മറ്റ് രാജ്യങ്ങളിലെ പ്രമുഖരും ഇടപെട്ടാണ് പ്രതിസന്ധി ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിനാശകരമായ ആയുധങ്ങളുടെ പ്രയോഗത്തില്‍ നിന്ന് റഷ്യയെ തടയാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ചേരിചേരാ രാജ്യങ്ങളുടെ സഹായം യുഎസ് തേടിയിരുന്നതായാണ് വിവരം. യുദ്ധത്തിനെതിരെ മോദി നടത്തിയ പരസ്യ പ്രസ്താവനകളും നിലപാടുകളും സ്വാധീനം ചെലുത്തി. സാധാരണ പൗരന്മാര്‍ കൊല്ലപ്പെടുന്നതില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ ഇതു യുദ്ധത്തിന്റെ കാലമല്ലെന്ന് വ്യക്തമായ സന്ദേശമാണ് റഷ്യന്‍ പ്രസിഡന്റ് പുടിന് മോദി നല്‍കിയത്. ജി 20 ഉച്ചകോടിയിലും ഇന്ത്യ യുദ്ധത്തെ എതിര്‍ത്തു. കൂടാതെ ചൈനയും യുദ്ധത്തിനെതിരെ നിലപാട് സ്വീകരിച്ചത് യുദ്ധ വ്യാപ്തി കുറച്ചെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends