അയല്‍ക്കാരായ രണ്ടു പേരുടെ നിരന്തര പീഡനം ;18കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു

അയല്‍ക്കാരായ രണ്ടു പേരുടെ നിരന്തര പീഡനം ;18കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു
അയല്‍ക്കാരായ രണ്ടു പേരുടെ നിരന്തര പീഡനത്തെ തുടര്‍ന്ന് 18കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ശനിയാഴ്ചയാണ് സംഭവം. ഹുസൈന്‍ഗഞ്ചിലെ അയല്‍പക്കത്ത് താമസിക്കുന്ന രണ്ട് പുരുഷന്മാര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും അതിന് ശേഷമാണ് ശനിയാഴ്ച രാവിലെ പെണ്‍കുട്ടി തീകൊളുത്തി മരിച്ചതെന്നും കുടുംബം പറയുന്നു.

പെണ്‍കുട്ടി താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ മനംനൊന്ത് വീട്ടില്‍ കയറി സ്വയം തീകൊളുത്തുകയായിരുന്നു. മരിയ്ക്കുന്നതിന് മുമ്പ്, തന്നെ ഉപദ്രവിച്ച രണ്ട് പേരുടെ പേരുകള്‍ അവള്‍ അമ്മയോട് പറഞ്ഞതായും കുടുംബം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, സംഭവ സ്ഥലത്തേക്ക് ഫോറന്‍സിക് സംഘം എത്തിയിട്ടുണ്ട്. സംഘം തെളിവുകള്‍ ശേഖരിച്ച് വരികയാണ്. പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് വിജയ് ശങ്കര്‍ മിശ്ര പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്.

Other News in this category



4malayalees Recommends