'മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബ്ബിലേക്ക്

'മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബ്ബിലേക്ക്
തെന്നിന്ത്യയില്‍ തരംഗമായി മാറികൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്.' റിലീസ് ചെയ്ത ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും, തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളാണ് ഇപ്പോഴും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തമിഴ്‌നാട് ബോക്‌സ്ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ്. തമിഴ്‌നാട്ടില്‍ 50 കോടി നേടുന്ന ആദ്യ മലയാള സിനിമ കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

ഇതോടെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷനില്‍ 190 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിക്കുമെന്ന് ഉറപ്പാണ്.

2006ല്‍ എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന പ്രദേശത്തു നിന്നും 11 യുവാക്കള്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാള്‍ ഗുണ കേവ്‌സില്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തില്‍ ഇതുവരെയിറങ്ങിയ സര്‍വൈവല്‍ ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.



Other News in this category



4malayalees Recommends