വിശാഖപട്ടണത്ത് 17 കാരിയായ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് താന്‍ കോളേജില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നും ഉപദ്രവിച്ചവര്‍ തന്റെ ഫോട്ടോയെടുക്കുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാല്‍ പരാതിപ്പെടാന്‍ കഴിയില്ലെന്നും വിദ്യാര്‍ഥി കുടുംബത്തോട് പറഞ്ഞു. സഹോദരിക്കയച്ച സന്ദേശത്തിലാണ് പറഞ്ഞു. സോറി ദീദി, എനിക്ക് പോകണം എന്നെഴുതി അവസാനിപ്പിച്ചാണ് പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. വിശാഖപട്ടണത്തെ ഒരു പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. അനകപള്ളി സ്വദേശിയാണ് പെണ്‍കുട്ടി.
വെള്ളിയാഴ്ച പുലര്‍ച്ചെ 12.50 ഓടെയാണ് പെണ്‍കുട്ടി വീട്ടുകാര്‍ക്ക് സന്ദേശമയച്ചത്. താനെന്തിനാണിത് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകില്ലെന്നും ജനിപ്പിച്ചതിലും വളര്‍ത്തിയതിലും മാതാപിതാക്കളോട് നന്ദിയുണ്ടെന്നും പെണ്‍കുട്ടി സന്ദേശത്തില്‍ പറഞ്ഞു. സഹോദരിയോട് ഇഷ്ടമുള്ളത് പഠിക്കാനും ആരുടെയും സ്വാധീനത്തില്‍ വീഴരകുതെന്നും പറഞ്ഞു. കോളേജില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെടതിനാലാണ് കടുംകൈ ചെയ്യുന്നതെന്ന് അച്ഛനെ അഭിസംബോധന ചെയ്ത് കുട്ടി എഴുതി. പൊലീസില്‍ പരാതി നല്‍കുകയോ അധികാരികളെ സമീപിക്കുകയോ ചെയ്താല്‍, അവര്‍ എന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കും. ഞാന്‍ മരിച്ചാല്‍ കുറച്ച് വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് വിഷമം തോന്നും, പിന്നീട് നിങ്ങള്‍ മറക്കും. പക്ഷേ, ഞാന്‍ സമീപത്തുണ്ടെങ്കില്‍, നിങ്ങള്‍ എന്നെ എല്ലാ സമയത്തും വിഷമിക്കുമെന്നും കുട്ടി തെലുങ്കില്‍ എഴുതിയ കത്തില്‍ പറഞ്ഞു.
പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. എന്റെ മകള്‍ എന്തിനാണ് മരിച്ചത് എന്നറിയണം. വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് ഞാന്‍ അവളെ വളര്‍ത്തിയത്. പത്താം ക്ലാസ്സിലെ പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങി. അവള്‍ക്ക് ഇവിടെ നല്ല വിദ്യാഭ്യാസം കിട്ടുമെന്ന് വിശ്വസിച്ചാണ് ഈ കോളേജില്‍ ചേര്‍ത്തതെന്നും പിതാവ് പറഞ്ഞു.