മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. ഏറ്റവും വേഗത്തില്‍ 50 കോടി നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നാം സ്ഥാനവും 'ആടുജീവിതം' സ്വന്തമാക്കി. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം 'ലൂസിഫറിന്റെ' റെക്കോര്‍ഡാണ് ഇതോടെ പൃഥ്വിയുടെ തന്നെ ആടുജീവിതം മറികടന്നിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 50 കോടി ക്ലബ്ബിലെത്തിയ ചിത്രം ചിത്രീകരിക്കാന്‍ വേണ്ടി വന്ന തുക വെളുപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.
82 കോടി രൂപയാണ് ചിത്രത്തിന് വേണ്ടിവന്ന ബജറ്റെന്നാണ് ബ്ലെസി പറഞ്ഞത്. കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഇത്രയും ഉയരാന്‍ കാരണമെന്നും അന്യഭാഷകളിലും ചിത്രം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇത്രയും വലിയ കാന്‍വാസില്‍ ചിത്രം ഒരുക്കിയതെന്നും ബ്ലെസി പറഞ്ഞു.
ആഗോള തലത്തില്‍ മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷന്‍ മാത്രം 16.5 കോടിയായിരുന്നു. ആടുജീവിതത്തെ പ്രകീര്‍ത്തിച്ച് സിനിമസാംസ്‌കാരിക മേഖലയില്‍ നിന്നും നിരവധി പേരാണ് അഭിനന്ദനങ്ങളറിയിക്കുന്നത്. കൂടാതെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും പൃഥ്വിരാജിനും ബ്ലെസിക്കും ബെന്യാമിനും നജീബിനും സിനിമയിലെ മറ്റ് താരങ്ങള്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി അറിയിക്കുകയാണ്.