'തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യ ബിയര്‍, വിസ്‌കി' വിചിത്ര വാഗ്ദാനവുമായി സ്ഥാനാര്‍ഥി

'തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യ ബിയര്‍, വിസ്‌കി' വിചിത്ര വാഗ്ദാനവുമായി സ്ഥാനാര്‍ഥി
സ്ഥാനാര്‍ത്ഥികള്‍ പല തരത്തിലുള്ള വാഗ്ദാനങ്ങളും നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും ഇത്ര വിചിത്രമായ ഒരു വാഗ്ദാനം കേട്ടുകാണില്ല. വിജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യമായി ബിയറും ഇറക്കുമതി ചെയ്ത വിസ്!കിയും നല്‍കും എന്നാണ് മഹാരാഷ്ട്രയിലെ വനിത സ്ഥാനാര്‍ഥിയുടെ വിവാദ വാഗ്ദാനം.

മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലെ ചിമൂര്‍ ഗ്രാമത്തില്‍ മത്സരിക്കുന്ന അഖില്‍ ഭാരതീയ മാനവത പാര്‍ട്ടി സ്ഥാനാര്‍ഥി വനിതാ റൗത്താണ് വിചിത്ര തെരഞ്ഞെടുപ്പ് വാഗ്ദാനം കൊണ്ട് ഞെട്ടിച്ചത്. എല്ലാ ഗ്രാമത്തിലും ബാറുകള്‍ വേണം എന്ന് വാദിക്കുന്ന റൗത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മദ്യം ലൈസന്‍സ് സംവിധാനത്തിലൂടെ വിതരണം ചെയ്യും എന്നാണ് പറയുന്നത്.

'എല്ലാ ഗ്രാമത്തിലും ബാറുകള്‍ വേണം. ഇതൊക്കെ ഞാന്‍ കാണുന്ന പ്രശ്‌നങ്ങളാണ്. പാവപ്പെട്ട മനുഷ്യര്‍ക്ക് ബിയറോ നിലവാരമുള്ള വിസ്‌കിയോ കഴിക്കാന്‍ പറ്റാറില്ല. മോശം മദ്യമാണ് അവര്‍ കഴിക്കുന്നത്. പരിധികളില്ലാതെ അത് ധാരാളം കഴിക്കുകയും ചെയ്യും. അതിനാല്‍ അവര്‍ ഇറക്കുമതി ചെയ്ത മദ്യങ്ങള്‍ ഉപയോഗിക്കണം എന്നാണ് എന്റെ ആഗ്രഹം. അവരത് ആസ്വദിക്കട്ടെ. ആസ്വദിക്കുക മാത്രമാണ് എന്റെ ആഗ്രഹം' എന്നുമാണ് വനിതാ റൗത്തിന്റെ വാക്കുകള്‍

'അമിതമായി മദ്യപിച്ച് കുടുംബം തകര്‍ക്കുന്നത് ഒഴിവാക്കാനാണ് ലൈസന്‍സോടെ മദ്യം വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്നത്.പ്രായപൂര്‍ത്തിയായ ശേഷം മാത്രം മദ്യപിക്കാനേ അനുമതി നല്‍കാവൂ' എന്നും വനിതാ റൗത്ത് പറയുന്നു.

ഇതാദ്യമല്ല ഇത്തരം വിചിത്രമായ തെരഞ്ഞെടുപ്പ് വാഗ്ദാനം വനിതാ റൗത്ത് നല്‍കുന്നത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും സമാനമായ വാഗ്ദാനം നല്‍കി റൗത്ത് മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വനിതാ റൗത്തിന്റെ കെട്ടിവച്ച തുക ഈ വാഗ്ദാനത്തിന്റെ പേരില്‍ കണ്ടുകെട്ടിയിരുന്നു. എന്നിട്ടും മദ്യം ഓഫര്‍ ചെയ്തുള്ള പ്രചാരണത്തില്‍ നിന്ന് വനിതാ റൗത്ത് ഇക്കുറി പിന്നോട്ടില്ല.

Other News in this category



4malayalees Recommends