നാലു വയസുള്ള കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച് ; സുചനയ്ക്ക് കഠിനമായ ഹൃദയമാണുള്ളതെന്നും ഇവര്‍ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രം
ഗോവയില്‍ നാലു വയസ്സുള്ള മകനെ കൊന്ന കേസില്‍ കുറ്റപത്രം തയ്യാറാക്കി പൊലീസ്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും കുട്ടിയുടെ ശരീരത്തില്‍ വിഷം കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം, കുട്ടിയുടെ അമ്മയായ സുചനയ്ക്ക് കഠിനമായ ഹൃദയമാണുള്ളതെന്നും ഇവര്‍ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. 642 പേജുള്ള കുറ്റപത്രം ഗോവയിലെ പനാജി ചില്‍ഡ്രന്‍സ് കോടതിയിലാണ് പൊലീസ് സമര്‍പ്പിച്ചിട്ടുള്ളത്. ബംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന സേഥാണ് തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കേസില്‍ 59 സാക്ഷികളാണുള്ളത്. ഫോറന്‍സിക് വിദ്ഗ്ധര്‍ കണ്ടെടുത്ത കുറിപ്പ് പ്രധാന തെളിവാണ്. കര്‍ണാടകയില്‍ നിന്ന് മകന്റെ മൃതദേഹം കണ്ടെടുത്ത ട്രോളി ലഗേജ് ബാഗില്‍ നിന്ന് സുചന എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പാണിത്. ഇതില്‍ കുട്ടിക്ക് പിതാവിന്റെ അടുത്തേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലെന്നാണ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ ഓഫീസര്‍ പറയുന്നതനുസരിച്ച് കുട്ടിയുടെ മരണകാരണം ശ്വാസംമുട്ടിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
നാല് വയസുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന് സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന സേഥ് മൊഴി നല്‍കിയിരുന്നു. സുചനയുടെ കയ്യില്‍ കത്തി കൊണ്ട് വരച്ചതിന്റെ പാടുകളുണ്ട്. കുഞ്ഞിനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും സുചന പൊലീസിന് മൊഴി നല്‍കിയിരുന്നു. മകനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പെട്ടെന്നുള്ള ദേഷ്യത്തില്‍ തലയിണ എടുത്ത് മുഖത്ത് അമര്‍ത്തിയതാണ് എന്നുമാണ് സുചന പൊലീസിനോട് പറഞ്ഞത്. കുഞ്ഞ് മരിച്ചെന്ന് കണ്ടപ്പോള്‍ പരിഭ്രാന്തയായി. കുറേ നേരം കുഞ്ഞിനരികെ ഇരുന്നു. പിന്നെ കത്തിയെടുത്ത് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നോര്‍ത്ത് ഗോവയിലെ കോണ്ടോലിമിലുള്ള സര്‍!വീസ് അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയില്‍ കണ്ട രക്തക്കറ സുചനയുടെ തന്നെ രക്തമാണെന്ന് പൊലീസ് വ്യക്തമാക്കി.