സിനിമയ്ക്ക് ഞാന്‍ പ്രതിഫലം വാങ്ങാറില്ല, പണം കിട്ടാത്ത സാഹചര്യവും ഉണ്ടാകും: പൃഥ്വിരാജ്

സിനിമയ്ക്ക് ഞാന്‍ പ്രതിഫലം വാങ്ങാറില്ല, പണം കിട്ടാത്ത സാഹചര്യവും ഉണ്ടാകും: പൃഥ്വിരാജ്
സിനിമയ്ക്ക് താന്‍ പ്രതിഫലം വാങ്ങാറില്ലെന്നും താരങ്ങളുടെ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ പണം ചിത്രത്തിന്റെ നിര്‍മാണത്തിനാണ് ചിലവാകുന്നത് എന്നും പൃഥ്വിരാജ്. സിനിമയുടെ ബജറ്റിന്റെ ഭൂരിഭാഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇന്‍ഡസ്ട്രി അല്ല മലയാളം എന്നും ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

'ഞാന്‍ സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിക്കാറില്ല. പകരം ലാഭത്തില്‍ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. ബോളിവുഡ് നടന്‍ അക്ഷയ് കുമാറും സിനിമയുടെ ലാഭ വിഹിതമാണ് വാങ്ങിക്കാറുള്ളത്. സിനിമയുടെ ബജറ്റിന്റെ ഭൂരിഭാഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇന്‍ഡസ്ട്രി അല്ല മലയാളം. കാരണം ബജറ്റിന്റെ നല്ലൊരു ശതമാനവും നിര്‍മാണത്തിനാണ് മാറ്റിവയ്ക്കുന്നത്. അതായത് മറ്റ് ഇന്‍ഡസ്ട്രികളില്‍ 75കോടിയാണ് സിനിമയുടെ ബജറ്റ് എങ്കില്‍ അതില്‍ 55 കോടിയും പ്രതിഫലത്തിനായാണ് ചെലവഴിക്കുന്നത്' പൃഥ്വിരാജ് പറഞ്ഞു.

സിനിമയ്ക്ക് പ്രതിഫലം വാങ്ങിക്കാത്തത് ശമ്പളം വാങ്ങുന്നതിലൂടെ സിനിമയ്ക്ക് പ്രതിസന്ധി ഉണ്ടാകുമെന്നതു കൊണ്ടാണ്. ബജറ്റില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഷൂട്ടിംഗ് തടസ്സപ്പെടും. ഒരു സിനിമ നല്ല രീതിയില്‍ ഷൂട്ട് ചെയ്യണമെന്നാണ് പറയാറുള്ളത്. അതുകൊണ്ട് പ്രതിഫലം വാങ്ങില്ല. പകരം ലാഭത്തില്‍ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. സിനിമ തിയേറ്ററില്‍ ഓടിയില്ലെങ്കില്‍ ലാഭമൊന്നും കിട്ടുകയും ഇല്ല. ഒരു രൂപ പോലും കിട്ടാത്ത സാഹചര്യവും ഉണ്ടാകും. ലാഭം ഉണ്ടായാല്‍ പ്രതിഫലത്തെക്കാള്‍ കൂടുതല്‍ കിട്ടാറുണ്ട് എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.


Other News in this category



4malayalees Recommends