40 മില്ല്യണ്‍ നാഴികക്കല്ല് താണ്ടിയതിന് പിന്നാലെ കനേഡിയന്‍ ജനസംഖ്യ 41 മില്ല്യണ്‍ തൊട്ടു; കേവലം 9 മാസങ്ങള്‍ കൊണ്ട് പുതിയ റെക്കോര്‍ഡ്

40 മില്ല്യണ്‍ നാഴികക്കല്ല് താണ്ടിയതിന് പിന്നാലെ കനേഡിയന്‍ ജനസംഖ്യ 41 മില്ല്യണ്‍ തൊട്ടു; കേവലം 9 മാസങ്ങള്‍ കൊണ്ട് പുതിയ റെക്കോര്‍ഡ്
40 മില്ല്യണ്‍ ജനസംഖ്യ കടന്ന് ഒന്‍പത് മാസത്തിന് പിന്നാലെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് കാനഡ. ഇപ്പോള്‍ കാനഡ തങ്ങളുടെ സ്വദേശമായി പറയുന്നവരുടെ എണ്ണം 41 മില്ല്യണ്‍ കടന്നതായാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ട്രാക്കര്‍ വ്യക്തമാക്കുന്നത്.

അതിവേഗത്തിലുള്ള ഈ വളര്‍ച്ച ഫെഡറല്‍ ഏജന്‍സിയുടെ പുതിയ ഡാറ്റയിലും പ്രതിഫലിച്ചു. 2023 ജനുവരി 1 മുതല്‍ 2024 ജനുവരി 1 വരെ കാനഡ 1,271,872 താമസക്കാരെയാണ് കൂട്ടിച്ചേര്‍ത്തത്. 3.2 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. 1957ന് ശേഷം ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്.

താല്‍ക്കാലിക ഇമിഗ്രേഷനാണ് കാനഡയുടെ ജനസംഖ്യാ വര്‍ദ്ധനയ്ക്ക് വളമേകിയത്. ഇതിന്റെ ഗുണം ഇല്ലായിരുന്നെങ്കില്‍ കാനഡയുടെ ജനസംഖ്യാ വളര്‍ച്ച 1.2 ശതമാനമായി നിലനില്‍ക്കുമായിരുന്നുവെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറഞ്ഞു.

2023 ഒക്ടോബര്‍ ഒന്നിനും, ഡിസംബര്‍ 31-നും ഇടയില്‍ കാനഡയുടെ ജനസംഖ്യ 241,494 പേരുടെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

Other News in this category



4malayalees Recommends