മഞ്ഞുമ്മലിലെ പിള്ളേര്‍ പൊളിച്ചു ; തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രം

മഞ്ഞുമ്മലിലെ പിള്ളേര്‍ പൊളിച്ചു ; തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രം
തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയുടെ തമിഴ്‌നാട്ടിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായ 'സിങ്കം 2'വിന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്ന് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്'

61 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ നിന്നു മാത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് കളക്ട് ചെയ്തിരിക്കുന്നത്. സൂര്യയുടെ സിങ്കം 2 വിന്റെ തമിഴ്‌നാട്ടിലെ ലൈഫ്‌ടൈം കളക്ഷന്‍ 60 കോടി രൂപയാണ്.

ഒരു മലയാള ചിത്രത്തിന് തമിഴ്‌നാട്ടില്‍ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ കൂടിയാണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ തമിഴില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ശിവകാര്‍ത്തികേയന്‍ ചിത്രം 'അയലാന്‍' ധനുഷ് ചിത്രം 'ക്യാപ്റ്റന്‍ മില്ലര്‍' എന്നീ ചിത്രങ്ങളുടെ കളക്ഷനും മഞ്ഞുമ്മല്‍ ബോയ്‌സ് ഇതോടുകൂടി മറികടന്നു.

ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം പല തിയേറ്ററുകളിലും ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. 200 കോടി നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

Other News in this category4malayalees Recommends