കോടികളുടെ വലിയ ബിസിനസ്സ് ആണ് ഓസ്‌കര്‍. അതിനൊക്കെ ഉള്ള അവസ്ഥ ഈ കൊച്ചു സിനിമയ്‌ക്കോ എനിക്കോ ഉണ്ടെന്ന് തോന്നുന്നില്ല; ബ്ലെസി

കോടികളുടെ വലിയ ബിസിനസ്സ് ആണ് ഓസ്‌കര്‍. അതിനൊക്കെ ഉള്ള അവസ്ഥ ഈ കൊച്ചു സിനിമയ്‌ക്കോ എനിക്കോ ഉണ്ടെന്ന് തോന്നുന്നില്ല; ബ്ലെസി
പൃഥ്വിരാജ് ബ്ലെസ്സി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ 'ആടുജീവിതം' ഗംഭീര പ്രേക്ഷക നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വര്‍ഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്‌നത്തിന്റെ വിജയം കൂടിയാണ് ഇപ്പോള്‍ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്‌പോണ്‍സ്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 80 കോടിയോളം രൂപയാണ് ചിത്രം വേള്‍ഡ് വൈഡ് കളക്ഷനായി സ്വന്തമാക്കിയത്.

മലയാളത്തില്‍ 2 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ കൂടിയാണ് യഥാര്‍ത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതമെഴുതിയത്.

ചിത്രം തിയേറ്ററുകളില്‍ എത്തിയ ദിവസം തൊട്ട് തന്നെ സിനിമയ്ക്ക് ഓസ്‌കര്‍ പുരസ്‌കാരം കിട്ടുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോഴിതാ അക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ബ്ലെസ്സി. ഓസ്‌കര്‍ കിട്ടുന്നത് വലിയ പ്രോസസ് ആണെന്നും അത് കോടികളുടെ ബിസിനസ്സ് കൂടിയാണെന്നും ബ്ലെസ്സി പറയുന്നു.

'ഓസ്‌കര്‍ കിട്ടുമെന്ന് ആളുകള്‍ സന്തോഷം കൊണ്ട് പറയുന്നതാണ്. ഏറ്റവും ഉയര്‍ന്നത് എന്ന രീതിയില്‍. ഇക്കാലത്ത് ഓസ്‌കാര്‍ കിട്ടുന്നത് എന്തുമാത്രം വലിയ പ്രോസസ്സ് ആണെന്ന് എല്ലാര്‍ക്കും അറിയുന്നതാണ്. അതിനുവേണ്ടി ശ്രമിക്കാന്‍ പറ്റുമോ എന്ന് പോലും അറിയില്ല.

കാരണം ലോസ് ആഞ്ചലസ് തിയേറ്ററുകളില്‍ ഇത്ര ഷോകള്‍ നടത്തണം എന്നുണ്ട്. പതിനായിരത്തില്‍ കൂടുതല്‍ ആളുകളില്‍ സ്വാധീനം ചെലുത്തണം. അവരെ സിനിമ കാണിക്കണം. അവര്‍ക്കു വേണ്ടി വലിയ പാര്‍ട്ടികള്‍ നടത്തണം. കോടികളുടെ വലിയ ബിസിനസ്സ് ആണ് ഓസ്‌കര്‍. അതിനൊക്കെ ഉള്ള അവസ്ഥ ഈ കൊച്ചു സിനിമയ്‌ക്കോ എനിക്കോ ഉണ്ടെന്ന് തോന്നുന്നില്ല.' എന്നാണ് ബ്ലെസി പറയുന്നു.

Other News in this category



4malayalees Recommends