കാമുകനൊപ്പം പോവാന്‍ കുട്ടികള്‍ തടസം ; അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

കാമുകനൊപ്പം പോവാന്‍ കുട്ടികള്‍ തടസം ; അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍
കാമുകനൊപ്പം പോവാന്‍ കുട്ടികള്‍ തടസമായതിനാല്‍ അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. ശീതള്‍(25) ആണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. കാമുകനൊപ്പമുള്ള ജീവിതം എളുപ്പമാക്കാനായിരുന്ന ക്രൂരതയെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കി.

ശീതളിന്റെ ഭര്‍ത്താവ് സദാനന്ദ് പോള്‍ വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കുട്ടികളുടെ മരണത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ നിര്‍ണായകമായത്.

മരണത്തേക്കുറിച്ച് ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ സദാനന്ദ് പോളിന്റെ മൊഴിയെടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പതിവ് പോലെ ചന്തയില്‍ പോയി തിരികെ എത്തിയപ്പോഴാണ് മക്കളെ അവശ നിലയില്‍ കണ്ടെതെന്നും ഈ സമയത്ത് ഭാര്യ ശീതള്‍ വീട്ടുജോലികള്‍ ചെയ്യുകയായിരുന്നെന്നുമാണ് യുവാവ് മൊഴി നല്‍കിയത്.

വീട്ടിനകത്തേക്ക് മറ്റാരും എത്തിയില്ലെന്ന ശീതളിന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി. തുടര്‍ന്ന് പോലീസുകാര്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് 25കാരി കുറ്റം സമ്മതിച്ചത്. സായ്‌നാഥ് ജാദവ് എന്ന കാമുകനൊപ്പം പോകാനായി ആയിരുന്നു തുണി വച്ച് മുഖവും മൂക്കും പൊത്തി കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. സായ്‌നാഥ് ജാദവുമായി വിവാഹത്തിന് മുന്‍പ് തന്നെ യുവതി പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷം സായ്‌നാഥിനെ വിവാഹം ചെയ്യാന്‍ പോലും യുവതി അനുവദിച്ചിരുന്നില്ല.

Other News in this category4malayalees Recommends