പുരുഷന്മാര്‍ക്ക് വിലക്കില്ല ,കോടതി വിധിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മ്യൂസിയം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്രദര്‍ശനത്തില്‍ പുരുഷന്മാര്‍ക്കും പങ്കെടുക്കാന്‍ അനുമതി

പുരുഷന്മാര്‍ക്ക് വിലക്കില്ല ,കോടതി വിധിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മ്യൂസിയം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്രദര്‍ശനത്തില്‍ പുരുഷന്മാര്‍ക്കും പങ്കെടുക്കാന്‍ അനുമതി
കോടതി വിധിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മ്യൂസിയം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്രദര്‍ശനത്തില്‍ പുരുഷന്മാര്‍ക്കും പങ്കെടുക്കാന്‍ അനുമതി നല്‍കി. ടാസ്മാനിയയിലെ ഓള്‍ഡ് ആന്‍ഡ് ന്യൂ ആര്‍ട്ട് മ്യൂസിയത്തിലെ (മോന) പ്രത്യേക ലോഞ്ചിലാണ് പുരുഷ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടായിരുന്നത്. പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ലിംഗ വിവേചനം ആരോപിച്ച് ഒരാള്‍ കേസു നല്‍കി. ഈ കേസില്‍ പരാതിക്കാരന് അനുകൂലമായ വിധി വന്നതോടെയാണ് മ്യൂസിയത്തിന് നിലപാട് മാറ്റേണ്ടിവന്നത്.

കോടതി തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്ന് മ്യൂസിയം പ്രതിനിധി പറഞ്ഞു. 2020 ല്‍ തുറന്ന പിക്കാസോ മുതല്‍ സിഡ്‌നി നോളന്‍ വരെയുള്ളവരുടെ പ്രശസ്തമായ സൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന ലോഞ്ചിലാണ് പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. 1965 വരെ സ്ത്രീകളെ ഒഴിവാക്കിയിരുന്ന ഒരു പഴയ ഓസ്‌ട്രേലിയന്‍ പബില്‍ നിന്നാണ് പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ലോഞ്ച് എന്ന ആശയം രൂപപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മോണ സന്ദര്‍ശിച്ച ന്യൂ സൗത്ത് വെയില്‍സ് സ്വദേശിയായ ജേസണ്‍ലോയാണ് കോടതിയെ സമീപിച്ചത്. തനിക്ക് നേരിട്ട വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യം അദ്ദേഹം കോടതിയില്‍ ഉന്നയിച്ചു.

ലേഡീസ് ലോഞ്ചിനുള്ളിലെ പ്രശസ്ത കലാസൃഷ്ടികള്‍ പുരുഷന്മാര്‍ ആസ്വദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച കോടതി മ്യൂസിയം അധികൃതരുടെ വാദം തള്ളിക്കളഞ്ഞു. കോടതി തീരുമാനം 28 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍വരും .

Other News in this category



4malayalees Recommends