ബിജെപി സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ പടക്കം പൊട്ടിച്ചു; തീപ്പൊരി ചിതറി രണ്ട് കുടിലുകള്‍ കത്തിനശിച്ചു

ബിജെപി സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ പടക്കം പൊട്ടിച്ചു; തീപ്പൊരി ചിതറി രണ്ട് കുടിലുകള്‍ കത്തിനശിച്ചു
ബിജെപി സ്ഥാനാര്‍ഥിയെ സ്വീകരിക്കാനായി കരുതിയ പടക്കം പൊട്ടി രണ്ട് കുടിലുകള്‍ കത്തിനശിച്ചു. നാഗപട്ടണത്തെ ബിജെപി സ്ഥാനാര്‍ഥി എസ്ജിഎം രമേശിന്റെ സ്വീകരണ പരിപാടിക്ക് ഇടയിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ന്യൂ നമ്പ്യാര്‍ നഗര്‍ മത്സ്യബന്ധന ഗ്രാമത്തിലെത്തിയപ്പോഴാണു പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത്. പടക്കങ്ങള്‍ പൊട്ടിത്തെറിച്ചു തീപ്പൊരി ചിതറിയതോടെ അടുത്തുളള കുടിലിന് തീ പിടിച്ച് മേല്‍ക്കൂര മുഴുവന്‍ കത്തിനശിഞ്ഞു. തീ പടര്‍ന്ന് പിടിച്ച് തൊട്ടടുത്ത വീടും തീപിടിച്ചു. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. റവന്യു ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Other News in this category4malayalees Recommends