അക്ഷയ് കുമാറിന് വീണ്ടും ഫ്‌ളോപ്പ്! 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' കളക്ഷന്‍ റിപ്പോര്‍ട്ട്

അക്ഷയ് കുമാറിന് വീണ്ടും ഫ്‌ളോപ്പ്! 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' കളക്ഷന്‍ റിപ്പോര്‍ട്ട്
രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രത്തിന് കാലിടറയിരിക്കുകയാണ്.സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ആദ്യം ദിനം തന്നെ തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. 15.5 കോടി രൂപയാണ് ആദ്യ ദിനം ചിത്രം നേടിയതെങ്കിലും 320 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തെ സംബന്ധിച്ച് ഈ തുക നിരാശപ്പെടുത്തുന്നതാണ്. ഈദ് റിലീസ് ആയി ചിത്രത്തിന് നെഗറ്റീവ് അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.

അക്ഷയ് കുമാറിന്റെ ആരാധകര്‍ ആദ്യ ദിനം സിനിമയെ പിന്തുണച്ചെത്തിയെങ്കിലും രണ്ടാം ദിനം മുതല്‍ സിനിമ വീഴുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഹൃതിക് റോഷന്റെ 'ഫൈറ്റര്‍' ആണ് ഈ വര്‍ഷം ആദ്യ ദിനം ഏറ്റവും കൂടുതല്‍ പണം വാരിയ ഹിന്ദി ചിത്രം. 24.6 കോടിയായിരുന്നു സിനിമയുടെ ഓപ്പണിംഗ് കളക്ഷന്‍.

Other News in this category4malayalees Recommends