മൂന്നു സ്ത്രീകളുടെ മരണം ; പുരുഷ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റാലി

മൂന്നു സ്ത്രീകളുടെ മരണം ; പുരുഷ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റാലി
സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ വര്‍ധിച്ചുവരികയാണ്. ഇതിനിടെ ഞെട്ടിക്കുന്ന വ്യത്യസ്തങ്ങളായ മൂന്നു സ്ത്രീകളുടെ മരണവും വലിയ വാര്‍ത്തയായിരുന്നു.സ്ത്രീകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കാനും നിയമ നടപടികള്‍ ഊര്‍ജ്ജിതമാക്കാനുമായി വിക്ടോറിയയില്‍ റാലി സംഘടിപ്പിക്കുന്നത്.

പുരുഷ അതിക്രമങ്ങളെ തുടര്‍ന്ന് ബലാറക് മേഖലയില്‍ മൂന്നു സ്ത്രീകളാണ് കൊല്ലപ്പെട്ടത്. സാമന്ത മാഫി, റെബേക്ക യങ്, ഹന്ന മകീര്‍ എന്നിവര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പുരുഷ പീഡനമാണെന്നാണ് ആരോപണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. ബെല്ലാറക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റാലി ആരംഭിക്കും.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പരിഹാരം കാണുകയും അക്രമങ്ങളില്‍ നിന്ന് അതിജീവിക്കുന്നതിനെ കുറിച്ച് ജന ശ്രദ്ധ നേടുകയുമാണ് റാലിയുടെ ലക്ഷ്യം.

Other News in this category4malayalees Recommends