ക്യാന്‍സര്‍ രോഗിയെ പോലും വെറുതെവിടാത്ത ലൈംഗിക വൈകൃതം; രോഗികളെ ലൈംഗികമായി അക്രമിച്ച മലയാളി ഡോക്ടര്‍ മോഹന്‍ ബാബുവിന് മൂന്നര വര്‍ഷം ജയില്‍ശിക്ഷ; മുന്നിലെത്തുന്ന വനിതാ രോഗികളെ കടന്നുപിടിച്ച് ചുംബിച്ച് നഗ്നത പ്രദര്‍ശിപ്പിച്ച് ജിപി

ക്യാന്‍സര്‍ രോഗിയെ പോലും വെറുതെവിടാത്ത ലൈംഗിക വൈകൃതം; രോഗികളെ ലൈംഗികമായി അക്രമിച്ച മലയാളി ഡോക്ടര്‍ മോഹന്‍ ബാബുവിന് മൂന്നര വര്‍ഷം ജയില്‍ശിക്ഷ; മുന്നിലെത്തുന്ന വനിതാ രോഗികളെ കടന്നുപിടിച്ച് ചുംബിച്ച് നഗ്നത പ്രദര്‍ശിപ്പിച്ച് ജിപി
ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ ലൈംഗികമായി ചൂഷണത്തിന് വിധേയമാക്കിയ മലയാളി ജിപിക്ക് മൂന്നര വര്‍ഷം ജയില്‍ശിക്ഷ. ഗുരുതരമായി ക്യാന്‍സര്‍ ബാധിച്ച സ്ത്രീ ഉള്‍പ്പെടെയുള്ളവരാണ് ഈ മലയാളി ഡോക്ടറുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരകളായത്.

തന്റെ വിശ്വസ്തമായ പദവി ദുരുപയോഗം ചെയ്ത 47-കാരനായ മോഹന്‍ ബാബു സഹായം തേടിയെത്തിയ വനിതാ രോഗികളെ ചുംബിച്ചും, ശരീരത്തില്‍ കയറിപ്പിടിച്ചും, നഗ്നത പ്രദര്‍ശിപ്പിച്ചുമാണ് അതിക്രമം നടത്തിയത്. പതിവ് അപ്പോയിന്റ്‌മെന്റുകളുടെ ഭാഗമായുള്ള മെഡിക്കല്‍ പരിചരണം നല്‍കുന്നതിന് ഇടയിലാണ് അനുമതി കൂടാതെയുള്ള ഇത്തരം പെരുമാറ്റങ്ങള്‍ നേരിട്ടത്.

2019 സെപ്റ്റംബര്‍ മുതല്‍ 2021 ജൂലൈ വരെ ഹാംപ്ഷയറിലെ ഹാവന്റിലുള്ള സര്‍ജറിയില്‍ ജോലി ചെയ്യവെയാണ് ബാബു ലൈംഗിക അതിക്രമങ്ങള്‍ നടത്തിയത്. മൂന്ന് ഇരകള്‍ വിവിധ ഘട്ടങ്ങളിലായി പരാതിയുമായി രംഗത്ത് വന്നതോടെയാണ് രോഗികളെ ഇയാള്‍ പതിവായി ലക്ഷ്യമിട്ടെന്ന് ഉറപ്പായത്.

നഗ്നത കാണിച്ച് നില്‍ക്കുമ്പോള്‍ തന്നെ തൊടാന്‍ ബാബു ഒരു രോഗിയോട് ആവശ്യപ്പെട്ടു. യുവതിയെ സഹായിക്കുന്നതിന് വേണ്ടിയാണിതെന്നാണ് ഇയാള്‍ പറഞ്ഞത്. ഇവരുടെ വസ്ത്രത്തിനുള്ളില്‍ ഡോക്ടര്‍ കൈകടത്തുകയും ചെയ്തു. മറ്റൊരു രോഗിയോട് ശരീരത്തിലെ മറുക് പരിശോധിക്കാനെന്ന വ്യാജേനയാണ് വസ്ത്രം നീക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരിശോധനയ്ക്കിടെ സ്തനങ്ങളില്‍ പിടിച്ച് ചുംബിക്കുകയാണ് ചെയ്തത്.

ഈ സ്ത്രീ ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ച് മരിക്കുകയും ചെയ്തു. മരണത്തിന് മുന്‍പ് ബാബുവിന് എതിരെ തെളിവ് നല്‍കിയിരുന്നു. മൂന്ന് സ്ത്രീകള്‍ക്ക് എതിരായ കുറ്റങ്ങള്‍ക്കാണ് ജിപിയെ കോടതി ശിക്ഷിച്ചത്. മറ്റ് രണ്ട് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്ക് കുറ്റം ചാര്‍ത്തിയില്ല. ബാബുവിന് ഓട്ടിസം ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയതിനാലാണ് ശിക്ഷ വര്‍ദ്ധിക്കാതിരുന്നത്.

Other News in this category



4malayalees Recommends