ബ്രിട്ടനില്‍ സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിക്ക് ഹാജരാകാതെ പോകുന്ന ജനങ്ങളുടെ എണ്ണം ഒരു ദശകത്തിനിടെ ഇരട്ടിയായി. ഫിറ്റ് നോട്ട് എന്നറിയപ്പെടുന്ന 11 മില്ല്യണ്‍ സിക്ക് നോട്ടുകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2015-ല്‍ 5.3 മില്ല്യണില്‍ നിന്ന സിക്ക് നോട്ടുകളില്‍ 108 ശതമാനം വര്‍ദ്ധനവാണ് നേരിട്ടതെന്ന് പോളിസി എക്‌സ്‌ചേഞ്ച് തിങ്ക് ടാങ്ക് പറയുന്നു. ദീര്‍ഘകാലം രോഗത്തിന്റെ പേരില്‍ ഹാജരാകാതെ പോകുന്ന സിസ്റ്റം പരിഷ്‌കരിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇത് സമ്പദ് വ്യവസ്ഥയെ സ്തംഭിക്കുകയും, അസ്ഥിരമായ വെല്‍ഫെയര്‍ ബില്ലിലേക്ക് നയിക്കുകയും ചെയ്യുന്നതായാണ് മുന്നറിയിപ്പ്.
സിക്ക് നോട്ടുകള്‍ നേടുന്ന മൂന്നിലൊന്ന് പേരും നാലാഴ്ചയോ, അതിലേറെയോ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനിടെ 20 ശതമാനം പേര്‍ പിന്നീട് ജോലിയില്‍ തിരികെ പ്രവേശിക്കുന്നുമില്ല. ആറ് മാസത്തോളം ഈ വിധത്തില്‍ ഹാജരാകാതെ പോയാല്‍ 80 ശതമാനം പേരും ഒരിക്കലും മടങ്ങിയെത്തുന്നില്ലെന്ന് തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നു.
രോഗത്തിന്റെയും, പരുക്കുകളുടെയും പേരില്‍ കഴിഞ്ഞ വര്‍ഷം 186 മില്ല്യണ്‍ തൊഴില്‍ ദിനങ്ങളാണ് നഷ്ടമാക്കിയതെന്നാണ് കണക്കുകള്‍. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവയാണ് കൂടുതല്‍ കാലത്തേക്ക് ഹാജരാകാതെ പോകുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.