സോഷ്യല്‍മീഡിയ കുട്ടികളെ പലരീതിയിലുള്ള പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കുന്നുണ്ട്. ഇതിന് ഒരുപരിഹാരം കാണുകയാണ് സര്‍ക്കാര്‍ 16 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍മീഡിയ നിരോധനം ഉടനെ പ്രബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ ഓണ്‍ലൈനില്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിലും വിലക്കുണ്ടായേക്കും.
മെറ്റ വാട്‌സ് ആപ്പ് ഉപയോഗിക്കാനുള്ള പ്രായം കുറഞ്ഞത് 16 ല്‍ നിന്ന് 14 ആക്കിയത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഇതു നില്‍വില്‍ വരും.ടെക്‌നോളജി സെക്രട്ടറി മിഷേല്‍ ഡോണലിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തിലും നിയന്ത്രണം കൊണ്ടുവരാമെന്നതില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം. സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാവുന്ന രീതിയാക്കാനും ആലോചനയുണ്ട്.
വരും ദിവസങ്ങളില്‍ നിയന്ത്രണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.