ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ സന്ദര്‍ശിക്കാന്‍ എംബസി അധികൃതര്‍

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ സന്ദര്‍ശിക്കാന്‍ എംബസി അധികൃതര്‍
ഇറാന്‍ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതര്‍ സന്ദര്‍ശിച്ചേക്കും. കൂടികാഴ്ച്ചക്കായുള്ള സമയം ഇന്ന് എംബസി അധികൃതര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇന്നലെ കപ്പലിലുള്ള തൃശൂര്‍ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണില്‍ സംസാരിച്ചിരുന്നു. കപ്പലില്‍ സുരക്ഷിതയാണെന്നും മറ്റു പ്രശ്‌നങ്ങളില്ലെന്നും കുടുംബത്തെ അറിയിച്ചു. തങ്ങളുടെ ഫോണുകള്‍ ഇറാന്‍ സൈന്യത്തിന്റെ പക്കലാണെന്നും വീട്ടിലേക്ക് വിളിക്കാന്‍ സൈന്യം അനുവാദം നല്‍കുകയായിരുന്നു എന്നും ആന്റസ കുടുംബത്തെ അറിയിച്ചിരുന്നു.

ഇതിനിടെ കപ്പല്‍ കമ്പനിയും ഇറാനുമായി ചര്‍ച്ച തുടരുകയാണ്. കപ്പലിലെ ജീവനക്കാരെ വിട്ടു നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എസ് സി കമ്പനി ഇറാനോട് ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends