തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ചു ; ആശങ്കയില്‍ ലോകം

തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ചു ; ആശങ്കയില്‍ ലോകം
ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍. വിമാനത്താവളത്തിന് സമീപം സ്‌ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, ടെഹ്‌റാന്‍, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്‌റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിട്ടു. എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

തിരിച്ചടിക്ക് പിന്നാലെ ഇറാന്‍ വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കി. ആക്രമണത്തില്‍ ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രയേല്‍ ആക്രമണമുണ്ടായെന്ന വാര്‍ത്തകള്‍ക്കിടെ പല പ്രവിശ്യകളിലും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ തയ്യാറാക്കിയിരുന്നു. രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഇര്‍നയാണ് ഇക്കാര്യം അറിയിച്ചത്. സിറിയയിലും , ഇറാഖിലും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം പലസ്തീന് അംഗത്വം നല്‍കാനുള്ള പ്രമേയം യുഎന്‍ രക്ഷാസിമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തു. അമേരിക്കന്‍ നീക്കം ന്യായീകരിക്കാനാകാത്തതെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു. ലജ്ജാകരമായ നിര്‍ദേശം നിരസിക്കപ്പെട്ടെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.12 രാജ്യങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ രണ്ട് അംഗങ്ങള്‍ പ്രമേയത്തില്‍ നിന്ന് വിട്ടു നിന്നു.

Other News in this category



4malayalees Recommends