ഇറാനുമായും പലസ്തീനുമായും സംഘര്‍ഷം കനത്തതോടെ ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതുണ്ടെന്നും ഇസ്രായേലിലും അധിനിവേശ പലസ്തീനിലുമുള്ള ഓസ്‌ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും ഓസ്‌ട്രേലിയ മുന്നറിയിപ്പ് നല്‍കി.സുരക്ഷിതത്വം കണക്കിലെടുത്ത് ഇസ്രയേലില്‍ നിന്നും അധിനിവേശ പലസ്തീനില്‍ നിന്നും ഉടന്‍ തിരികെ വരണമെന്നാണ് പൗരന്മാര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
ടെല്‍അവീവിലെ ബെന്‍ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷാ ആശങ്കകള്‍ കാരണം ഏതു സമയത്തും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയേക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.
ഭീകരവാദ ഭീഷണി, സായുധ സംഘര്‍ഷം , ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്നിവ കാരണം സുരക്ഷാ സാഹചര്യം വഷളായതിനാല്‍ ഇസ്രേലിലേക്കും പലസ്തീന്‍ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന കാര്യം പുനപരിശോധിക്കണമെന്നും ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു.