ആറോളം കുത്തേറ്റ ബിഷപ്പ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം ; അക്രമിയോട് ക്ഷമിക്കുന്നുവെന്ന് ബിഷപ് ; കൗമാരക്കാരന്‍ ഭീകരാക്രമണ കുറ്റത്തിന് വിചാരണ നേരിടണം
അസീറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ദി ഗുഡ് ഷെപ്പേഡ് ചര്‍ച്ചില്‍ തിങ്കളാഴ്ച ശുശ്രൂഷയ്ക്കിടെ കുത്തേറ്റ ബിഷപ് മാര്‍ മാരി ഇമ്മാനുവല്‍ അക്രമിയോട് ക്ഷമിച്ചു. അക്രമിയോടു ക്ഷമിക്കുന്നതായും വിശ്വാസികള്‍ ശാന്തരായിരിക്കണമെന്നും ആശുപത്രിയില്‍ നിന്ന് ബിഷപ്പ് പുറത്തുവിട്ട നാലു മിനിറ്റ് വീഡിയോ സന്ദേശത്തില്‍ പറയുന്നു.ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു വൈദികനും മൂന്നു വിശ്വാസികള്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തെ തുടര്‍ന്ന് പള്ളി വളപ്പില്‍ കലാപ സമാനമായ സാഹചര്യം ഉണ്ടായിരുന്നു.
ആക്രമണം നടത്തിയ കൗമാരക്കാരനെതിരെ പൊലീസ് ഭീകരാക്രമണ കുറ്റം ചുമത്തി. ആറു കുത്തേറ്റ ബിഷപ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഒന്നര മണിക്കൂര്‍ യാത്ര ചെയ്താണ് അക്രമി പള്ളിയിലെത്തി കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
പ്രത്യാക്രമണങ്ങള്‍ ഭയന്ന് ആരാധനാലയങ്ങള്‍ക്ക് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.