തന്റെ മകള്‍ കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ; കര്‍ണാടകയില്‍ യുവതിയുടെ മരണത്തില്‍ പ്രതിഷേധവുമായി എബിവിപി

തന്റെ മകള്‍ കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ; കര്‍ണാടകയില്‍ യുവതിയുടെ മരണത്തില്‍ പ്രതിഷേധവുമായി എബിവിപി
തന്റെ മകള്‍ കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് നിരഞ്ജന്‍ ഹിരേമത്ത്. ഒന്നാം വര്‍ഷ എംസിഎ വിദ്യാര്‍ത്ഥിയും കര്‍ണാടക കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ നിരഞ്ജന്‍ ഹിരേമത്തിന്റെ മകളുമായ നേഹ ഹിരേമത്തിനെ അതേ കോളേജിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്ന 23കാരന്‍ ഫയാസ് ഖോണ്ടുനായക്കാണ് കൊലപ്പെടുത്തിയത്. ഇരുവരും ബിസിഎ കോഴ്‌സ് സമയത്ത് ബാച്ച്‌മേറ്റുകളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പ്രതി തന്റെ മകളെ 6 തവണ കുത്തിയതായി നിരഞ്ജന്‍ ഹിരേമത്ത് പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ഒരു ശ്രമവും കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞ സാഹചര്യത്തിലാണ് നിരഞ്ജന്‍ ഹിരേമത്തിന്റെ പ്രസ്താവന.

'ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ വിവിധ കേസുകള്‍ കാണുന്നു, അവരുടെ ക്രൂരത വര്‍ദ്ധിക്കുന്നു. എന്തുകൊണ്ടാണ് യുവാക്കള്‍ വഴിതെറ്റുന്നത്? ഇത് പറയാന്‍ മടിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കാരണം മകള്‍ നഷ്ടപ്പെട്ടതിന്റെ വേദന എനിക്കറിയാം. ഞാന്‍ ഇപ്പോള്‍ പല കേസുകളിലും കണ്ടിട്ടുണ്ട്, മാതാപിതാക്കള്‍ക്ക് കുട്ടികളെ നഷ്ടപ്പെടുന്നത്. ഈ 'ലവ് ജിഹാദ്' വളരെയധികം പ്രചരിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു,' നിരഞ്ജന്‍ ഹിരേമത്ത് പറഞ്ഞു.

പ്രണയാഭ്യാര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഫയാസ് ഖോണ്ടുനായക് എന്ന സഹപാഠി കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചിരുന്നു. 23കാരിയായ നേഹ ഹിരേമത്ത് മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. അടുപ്പത്തിലായിരുന്നെന്നും നേഹ പിന്മാറിയതാണ് കൊലക്ക് കാരണമെന്നും പ്രതി ഫയാസ് ഖോണ്ടുനായിക് പറഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവം എബിവിപി അടക്കമുള്ള സംഘടനകള്‍ ഏറ്റെടുത്തതോടെ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ് കര്‍ണാടകയില്‍.


Other News in this category



4malayalees Recommends