കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എക്‌സ്പ്രസ് എന്‍ട്രി കൈകാര്യം ചെയ്യുന്ന പ്രോഗ്രാമുകള്‍ പോലുള്ളവയില്‍ നിന്നുമാണ് പിആര്‍ സെലക്ഷന്‍ റൗണ്ടിനുള്ള ഡ്രോകള്‍ നടത്തുന്നത്. കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (സിആര്‍എസ്) സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് ഈ പൂള്‍ സൃഷ്ടിക്കുന്നത്. ഇതല്ലെങ്കില്‍ നിര്‍ദ്ദിഷ്ട പ്രൊഫഷണല്‍ അനുഭവസമ്പത്തോ, ഫ്രണ്ട് ഭാഷാ പ്രാവീണ്യമോ മുന്‍നിര്‍ത്തിയും പിആറിനുള്ള ഐടിഎകള്‍ നല്‍കും.
രാജ്യത്തിന്റെ ഹൗസിംഗ്, ഹെല്‍ത്ത്‌കെയര്‍ പോലുള്ള സുപ്രധാന മേഖലകളിലെ സമ്മര്‍ദം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ടെമ്പററി റസിഡന്റ് ലെവല്‍ കൈകാര്യം ചെയ്യാനുള്ള മന്ത്രിയുടെ പ്രഖ്യാപനം. വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റുകളില്‍ കാനഡയില്‍ താമസിക്കുന്നവരാണ് ടെമ്പററി റസിഡന്റ്‌സ്.
താല്‍ക്കാലിക താമസക്കാരെ പെര്‍മനന്റ് റസിഡന്‍സിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടുതല്‍ ആഭ്യന്തര ഡ്രോകള്‍ നടത്താനാണ് ഫെഡറല്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെന്ന് മില്ലര്‍ പറഞ്ഞു.