ഇന്ത്യക്കാര്‍ക്ക് ഇനി എളുപ്പത്തില്‍ യൂറോപ്പിലേക്കെത്താം ; ഷെങ്കന്‍ വിസയില്‍ ഇളവു നല്‍കി യൂറോപ്യന്‍ യൂണിയന്‍

ഇന്ത്യക്കാര്‍ക്ക് ഇനി എളുപ്പത്തില്‍ യൂറോപ്പിലേക്കെത്താം ; ഷെങ്കന്‍ വിസയില്‍ ഇളവു നല്‍കി യൂറോപ്യന്‍ യൂണിയന്‍
വിസാ നിബന്ധനകളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ മാറ്റം കൊണ്ടുവന്ന് യൂറോപ്യന്‍ യൂണിയന്‍. പുതിയ പരിഷ്‌കാരത്തോടെ ഇന്ത്യക്കാര്‍ക്ക് അഞ്ച് വ!ര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകള്‍ ലഭിക്കും. ഇതിനുള്ള നിബന്ധനകളും വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കുടിയേറ്റ യാത്ര മേഖലകളില്‍ ഉണ്ടാക്കിയ പുതിയ ധാരണകള്‍ പ്രകാരമാണ് വിസ നിബന്ധനകളിലെ ഇപ്പോഴത്തെ ഇളവ്.

അമേരിക്കയിലേക്ക് 10 വ!ര്‍ഷ സന്ദര്‍ശക വിസയും യുകെയിലേക്ക് വലിയ ഫീസ് നല്‍കിയെങ്കിലും ദീര്‍ഘകാല സന്ദര്‍ശക വിസയും ലഭിക്കുമ്പോള്‍ തന്നെ ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസകള്‍ ലഭിക്കുന്നതില്‍ ഏറെ കടമ്പകളാണുണ്ടായിരുന്നത്. കുറഞ്ഞ വിസാ കാലാവധി കാരണം സ്ഥിരം സന്ദര്‍ശകര്‍ സങ്കീര്‍ണമായ നടപടിക്രമങ്ങളിലൂടെ ഇടയ്ക്കിടെ കടന്നുപോകേണ്ടി വന്നിരുന്നത് പുതിയ പരിഷ്‌കാരത്തോടെ ഒഴിവാകും.

ഇന്ത്യക്കാര്‍ക്കായി പുതിയതായി യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന 'കാസ്‌കേഡ്' സംവിധാനം അനുസരിച്ച്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആദ്യം രണ്ട് വര്‍ഷത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകളാണ് ലഭിക്കുക. കഴിഞ്ഞ മൂന്ന് വ!ര്‍ഷത്തിനുള്ളില്‍ രണ്ട് ഷെങ്കന്‍ വിസകള്‍ ലഭിക്കുകയും അത് ഉപയോഗിക്കുകയും ചെയ്തിരിക്കണമെന്നാണ് ഈ വിസ ലഭിക്കാനുള്ള വ്യവസ്ഥ. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പാസ്‌പോര്‍ട്ടിന് കാലാവധിയുണ്ടെങ്കില്‍ അഞ്ച് വ!ര്‍ഷ വിസയായിരിക്കും തുടര്‍ന്ന് ലഭിക്കുക. വിസയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പ്രവേശിക്കാവുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ എല്ലാ സൗകര്യങ്ങളും ഈ വിസകളുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും ലഭിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കുന്നു.Other News in this category4malayalees Recommends