കത്തിയാക്രമണം ഓസ്‌ട്രേലിയയുടെ കണ്ണു തുറന്നു ; വിട്ടുവീഴ്ചയില്ലാതെ പരിശോധനകള്‍ ; പുതിയ നീക്കവുമായി പൊലീസ്

കത്തിയാക്രമണം ഓസ്‌ട്രേലിയയുടെ കണ്ണു തുറന്നു ; വിട്ടുവീഴ്ചയില്ലാതെ പരിശോധനകള്‍ ; പുതിയ നീക്കവുമായി പൊലീസ്
ന്യൂസൗത്ത് വെയില്‍സില്‍ പൊതു സ്ഥലത്ത് എത്തുന്നവര്‍ കത്തി കൈവശം വച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി പൊലീസിന് അധികാരം നല്‍കുന്ന കാര്യം ആലോചനയില്‍. കഴിഞ്ഞാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.

ക്വീന്‍സ്ലാന്‍ഡില്‍ വിജയകരമായി നടപ്പിലാക്കുന്ന നിയമം ന്യൂസൗത്ത് വെയില്‍സിലും കൊണ്ടുവരാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

നിശാ പരിപാടി നടക്കുന്ന സ്ഥലങ്ങളിലും പ്രധാന ഗതാഗത കേന്ദ്രങ്ങളിലും പൊലീസുകാര്‍ക്ക് കൈവശം വയ്ക്കാവുന്ന മെറ്റല്‍ ഡിറ്റക്ടര്‍ വച്ച് പരിശോധിക്കാനാണ് അനുമതി തേടിയിരിക്കുന്നത്.

പൊലീസ് യൂണിയനും ആരോഗ്യമേഖലാ രംഗത്തെ വിദഗ്ധരും നിയമത്തെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ തിരക്കിട്ട് നിയമം കൊണ്ടുവരില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂവെന്നും ന്യൂസൗത്ത് വെയില്‍സ് പ്രീമിയര്‍ പറഞ്ഞു

Other News in this category4malayalees Recommends