ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം

നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ ചില്‍ഡ് വാളില്‍ ഉള്ള മെല്ലെനിയം സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുക. ഡിബേറ്റ്, സെമിനാര്‍, നഴ്‌സസ്മാരുടേതായ കലാപരിപാടികള്‍ അതുപോലെ എന്‍എച്ച്എസ് നോര്‍ത്ത് വെസ്റ്റിലെ പ്രഗല്‍ഭരായവരുടെ ക്ലാസുകള്‍, അത്താഴ വിരുന്ന് എന്നിവയാണ് കാര്യപരിപാടികള്‍ കൂടാതെ എന്‍ എച്ച് എസ് യൂണിയന്‍ ഭാരവാഹികള്‍ യോഗത്തില്‍ സംസാരിക്കുന്നതായിരിക്കും.


ഈ വര്‍ഷത്തെ നഴ്‌സസ് ഡേ യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്‍സിസ്, സെക്രട്ടറി വിപിന്‍ വര്‍ഗീസ്, ട്രഷറര്‍ അജി ജോര്‍ജ്, പ്രോഗ്രാം കോഡിനേറ്റേഴ്‌സ് ആയ റീന ബിനു, രാജി തോമസ്, ബിന്ദു റെജി, Dr. ശ്രീബ എന്നിവര്‍ അറിയിച്ചു.


വേറിട്ട ആശയങ്ങളിലൂടെ സാമൂഹിക ഉന്നമനത്തിനായി ലിവര്‍പൂളിലെയും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്കിടയില്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കുന്ന ലിംകയുടെ ഒരു വലിയ സംഭാവനയാണ് എല്ലാവര്‍ഷവും നടത്തിവരുന്ന ഈ നഴ്‌സസ് ഡേ.

Other News in this category4malayalees Recommends