സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷം, അറപ്പുളവാക്കുന്നതാണെന്നു ; ഗായകന്‍ സന്നിധാനന്ദനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷം, അറപ്പുളവാക്കുന്നതാണെന്നു ; ഗായകന്‍ സന്നിധാനന്ദനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്
ഗായകന്‍ സന്നിധാനന്ദനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പരമാര്‍ശം. സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണെന്നുമാണ് അധിക്ഷേപം. ഉഷാ കുമാരിയെന്ന പ്രൊഫൈലില്‍ നിന്നാണ് സന്നിധാനന്ദന്റെ ചിത്രമടക്കം പങ്കുവച്ച് അധിക്ഷേപം നടത്തിയിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തിയതിന് ഗായകന്‍ വിധു പ്രതാപിനെതിരെയും അധിക്ഷേപം നടത്തിയിട്ടുണ്ട്.

ആണ്‍ കുട്ടികളെ ആണായിട്ടും പെണ്‍കുട്ടികളെ പെണ്‍കുട്ടിയായിട്ടും തന്നെ വളര്‍ത്തണം. വിതുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീര്‍ക്കാന്‍ ഉള്ളതല്ല ജീവിതമെന്നാണ് ഉഷാ കുമാരി ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നത്. കലാകാരന്മാരെ ഇഷ്ടമാണ് പക്ഷെ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തില്‍ പെട്ടെന്ന് കണ്ടാല്‍ ആരും പേടിച്ചു പോകുമെന്നും അറപ്പുളവാക്കുന്നുവെന്നുമാണ് പോസ്റ്റ്.

അതേസമയം സോഷ്യല്‍ മീഡിയയിലെ അധിക്ഷേപ പരമാര്‍ശം വേദനിപ്പിച്ചെന്ന് ഗായകന്‍ സന്നിധാനന്ദന്‍ പ്രതികരിച്ചു.

താന്‍ ചെറുപ്പം മുതല്‍ ഇതെല്ലാം കേട്ടുവരുന്നതിനാല്‍ ചിലപ്പോള്‍ സഹിക്കുമായിരിക്കും. ഇത്തരം കാര്യങ്ങള്‍ പറയുന്നവരുടേത് എത്ര അഴുക്കുള്ള മനസായിരിക്കും. നിലവില്‍ പരാമര്‍ശത്തിനെതിരെ പരാതി നല്കാന്‍ ഉദ്ദേശിക്കുന്നില്ല. സത്യഭാമമാര്‍ സമൂഹത്തില്‍ ഇനിയുമുണ്ടെന്ന് മനസിലാക്കുന്നതാണ് ഈ അനുഭവമെന്നും സന്നിധാനന്ദന്‍ പറഞ്ഞു.

Other News in this category4malayalees Recommends