മമ്മൂക്കയ്ക്കും എനിക്കും കഥ ഇഷ്ടമായി, പക്ഷെ ആ സിനിമ നടക്കില്ല..; പൃഥ്വിരാജ് വെളിപ്പെടുത്തുന്നു

മമ്മൂക്കയ്ക്കും എനിക്കും കഥ ഇഷ്ടമായി, പക്ഷെ ആ സിനിമ നടക്കില്ല..; പൃഥ്വിരാജ് വെളിപ്പെടുത്തുന്നു
മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ കോമ്പോയാണ് മോഹന്‍ലാലിന്റെതും പൃഥ്വിരാജിന്റെതും. 'ലൂസിഫര്‍' ഹിറ്റ് ആയതിന് പിന്നാലെ മമ്മൂട്ടിക്കൊപ്പം എപ്പോള്‍ സിനിമ ചെയ്യുമെന്ന ചോദ്യം പൃഥ്വിരാജിന് മുന്നിലെത്തിയിരുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമ വരുമെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

മമ്മൂട്ടിക്കൊപ്പം സിനിമയെ കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. തനിക്കും മമ്മൂട്ടിക്കും ഇഷ്ടപ്പെട്ട ഒരു കഥ വന്നിരുന്നുവെന്നും എന്നാല്‍ മമ്മൂട്ടിക്ക് തിരക്കുകളായതിനാല്‍ നടക്കുന്നത് വെല്ലുവിളിയാണ് എന്നുമാണ് പൃഥ്വിരാജ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

'ഞങ്ങള്‍ കഥ കേട്ടിട്ടുണ്ട്. ഒരു സിനിമയില്‍ മമ്മൂക്കയും പൃഥ്വിരാജും ഒന്നിച്ചാല്‍ നന്നാകും എന്നോ അല്ലെങ്കില്‍ ഏതെങ്കിലും കഥാപാത്രം ചെയ്താല്‍ നന്നാകുമെന്നും ആളുകള്‍ പറയുമല്ലോ. മമ്മൂക്കയ്ക്കും എനിക്കും ഇഷ്ടപ്പെട്ട ഒരു സിനിമയും കഥയൊക്കെയുണ്ട്.'

'പക്ഷെ നിര്‍ഭാഗ്യവശാല്‍ മമ്മൂക്ക ഒരുപാട് ബിസിയാണ്. അദ്ദേഹത്തിന് ബാക് ടു ബാക് സിനിമകളുണ്ട്. അപ്പോള്‍ സമയം കണ്ടെത്തുക എന്നതാണ് സിനിമയുടെ ചലഞ്ച്' എന്നാണ് പൃഥ്വിരാജ് തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, 'ടര്‍ബോ' ആണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്നത്. 'ഗുരുവായൂരമ്പല നടയില്‍' ആണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രം.

Other News in this category4malayalees Recommends