നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവം ; 80 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് പീഡിപ്പിച്ചു ; ഭര്‍ത്താവും ഭര്‍തൃമാതാവും റിമാന്‍ഡില്‍

നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവം ; 80 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് പീഡിപ്പിച്ചു ; ഭര്‍ത്താവും ഭര്‍തൃമാതാവും റിമാന്‍ഡില്‍
നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലെത്തിയ ശേഷമാണ് ചാണോക്കുണ്ടിലെ പുത്തന്‍പുര ബിനോയിയുടെ മകള്‍ ഡെല്‍ന(23) വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ പരിയാരത്തെ കളത്തില്‍പമ്പില്‍ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെ ആലക്കോട് പോലീസ് അറസ്റ്റുചെയ്തു.

ഒരാഴ്ച മുന്‍പാണ് ഡെല്‍ന ആശുപത്രിയിലായത്. ശനിയാഴ്ചയായിരുന്നു മരണം. ഡെല്‍നയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസെടുത്തത്.

നാലുമാസം മുന്‍പായിരുന്നു ഡെല്‍നയും സനൂപും വിവാഹിതരായത്. 80 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഡെല്‍നയെ സ്വന്തം വീട്ടില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും ഇതുകാരണം ഡെല്‍ന ജീവനൊടുക്കിയെന്നുമാണ് മാതാപിതാക്കളുടെ പരാതി.

Other News in this category4malayalees Recommends