തടി കുറിച്ചിട്ട് അത് ചെയ്യാമെന്ന് പറഞ്ഞതാണ്, പക്ഷെ സഞ്ജയ് സാര്‍ സമ്മതിച്ചില്ല..; വൈറല്‍ അന്ന നടയെ കുറിച്ച് അദിതി

തടി കുറിച്ചിട്ട് അത് ചെയ്യാമെന്ന് പറഞ്ഞതാണ്, പക്ഷെ സഞ്ജയ് സാര്‍ സമ്മതിച്ചില്ല..; വൈറല്‍ അന്ന നടയെ കുറിച്ച് അദിതി
സഞ്ജയ് ലീല ബന്‍സാലിയുടെ 'ഹീരാമണ്ഡി: ദ ഡയമണ്ട് ബസാര്‍' വെബ് സീരിസിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്. ബ്രിട്ടീഷ് രാജിനെതിരായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് ലാഹോറിലെ ഹീരാമണ്ഡിയിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിലെ വേശ്യകളുടെ ജീവിതത്തെ കുറിച്ചാണ് ഈ സീരിസ് പറയുന്നത്.

സീരിസിലെ സെറ്റും താരങ്ങളുടെ അഭിനയവുമെല്ലാം ശ്രദ്ധ നേടുകയാണ്. എന്നാല്‍ ഏറെ വൈറലായിരിക്കുന്നത് നടി അദിതി റാവുവിന്റെ ഒരു ഗാനമാണ് ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. ഗാനരംഗത്തെ അദിതിയുടെ അന്ന നട ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. എത്ര ഭംഗിയായാണ് അദിതി ഡാന്‍സ് ചെയ്യുന്നത് എന്നാണ് പ്രേക്ഷകരുടെ കമന്റ്.

പാട്ടിന്റെ ട്യൂണിന് അനുസരിച്ചുള്ള ആ വൈറല്‍ നടത്തത്തെ കുറിച്ച് അദിതി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. 'ഞാന്‍ ധരിച്ചിരുന്ന ദുപ്പട്ട ഒരു പ്രത്യേക താളത്തില്‍ വീഴണമെന്ന് സംവിധായകന്‍ സഞ്ജയ് സാര്‍ പറഞ്ഞിരുന്നു. കൃത്യമായ ബീറ്റില്‍ തന്നെ തിരിഞ്ഞ് നോക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.'

'അതുകൊണ്ട് തന്നെ ആ ആക്ട് മുഴുവനായും അദ്ദേഹത്തിന്റെ ഭാവനയില്‍ നിന്നുണ്ടായതാണ്. അന്ന് എനിക്ക് കൊവിഡ് കഴിഞ്ഞ നാളുകളായതിനാല്‍ ശരീര ഭാരം കൂടിയിരുന്നു. ആ ഭാഗം ഷൂട്ട് ചെയ്തപ്പോള്‍ സഞ്ജയ് സാറും അക്കാര്യം പറഞ്ഞു. 10 ദിവസം തരാമെങ്കില്‍ ഞാന്‍ ശരീരഭാരം കുറയ്ക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞു.'

'എന്നാല്‍, വേണ്ട ഇപ്പോഴാണ് എന്നെ കാണാന്‍ കൂടുതല്‍ ഭംഗിയെന്നും സഞ്ജയ് സര്‍ പറഞ്ഞ് എനിക്ക് ധൈര്യം നല്‍കി. ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെയാണ് സഞ്ജയ് ലീല ബന്‍സാലി ഒരു മികച്ച അധ്യാപകന്‍ കൂടിയാണ് എന്ന് പറയുന്നത്' എന്നാണ് അദിതി പറഞ്ഞിരിക്കുന്നത്.Other News in this category4malayalees Recommends