21 ദിവസം പൂജ ചെയ്താല്‍ ഉത്തമമാകുമെന്ന് വിശ്വസിപ്പിച്ചു, പിന്നാലെ പൂജിക്കാന്‍ ഏല്‍പ്പിച്ച നവരത്‌ന മോതിരം പണയംവെച്ച മേല്‍ശാന്തി, സസ്‌പെന്‍ഷന്‍

21 ദിവസം പൂജ ചെയ്താല്‍ ഉത്തമമാകുമെന്ന് വിശ്വസിപ്പിച്ചു, പിന്നാലെ പൂജിക്കാന്‍ ഏല്‍പ്പിച്ച നവരത്‌ന മോതിരം പണയംവെച്ച മേല്‍ശാന്തി, സസ്‌പെന്‍ഷന്‍
പൂജിക്കാന്‍ ഏല്‍പ്പിച്ച നവരത്‌ന മോതിരം പണയംവെച്ച മേല്‍ശാന്തിയ്ക്ക് സസ്‌പെന്‍ഷന്‍. കോട്ടയത്താണ് സംഭവം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേല്‍ശാന്തി കെ പി വിനീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പ്രവാസി മലയാളി കുടുംബത്തിന്റെ മോതിരമാണ് മേല്‍ശാന്തി പണയം വെച്ചത്. ദുബായില്‍ ജോലി ചെയ്യുന്ന പറവൂര്‍ സ്വദേശിയും കുടുംബവുമാണ് ഒന്നര ലക്ഷം രൂപ മൂല്യം വരുന്ന നവരത്‌ന മോതിരം പൂജിക്കാനായി മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്.

മോതിരം വെച്ച് 21 ദിവസം പൂജ ചെയ്താല്‍ കൂടുതല്‍ ഉത്തമമാകുമെന്ന് മേല്‍ശാന്തി ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. പൂജയ്ക്ക് ശേഷം മോതിരം തിരിച്ചുവാങ്ങാനായി എത്തിയപ്പോള്‍ പൂജയുടെ പൂവും ചന്ദനവും മാത്രമാണ് പ്രസാദമായി മേല്‍ശാന്തി പട്ടില്‍ പൊതിഞ്ഞ് നല്‍കിയത്.

മോതിരം എവിടെയെന്ന് ചോദിച്ചപ്പോള്‍ കൈമോശം വന്നെന്നാണ് പറഞ്ഞത്. തുടര്‍ന്ന് കുടുംബം പ്രവാസി ദേവസ്വം കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതോടെയാണ് മേല്‍ശാന്തി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മോതിരം പണയംവച്ചെന്ന് സമ്മതിച്ചത്. പിന്നീട് മോതിരികെ നല്‍കുകയും ചെയ്തു.

Other News in this category4malayalees Recommends