പൂനെ അപകടം ; കൗമാരക്കാരനെ രക്ഷിക്കാന്‍ രക്തസാമ്പിളില്‍ കൃത്രിമം ; ഫോറന്‍സിക് മേധാവി അറസ്റ്റില്‍

പൂനെ അപകടം ; കൗമാരക്കാരനെ രക്ഷിക്കാന്‍ രക്തസാമ്പിളില്‍ കൃത്രിമം ; ഫോറന്‍സിക് മേധാവി അറസ്റ്റില്‍
മഹാരാഷ്ട്രയിലെ പൂനെയില്‍ മദ്യലഹരിയില്‍ അമിത വേഗത്തില്‍ ഓടിച്ച ആഡംബര കാര്‍ ബൈക്കിലിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ഫോറന്‍സിക് വിഭാഗം മേധാവി അറസ്റ്റില്‍. രക്ത സാമ്പിള്‍ പരിശോധനയില്‍ കൃത്രിമം കാണിച്ച സസൂന്‍ ആശുപ്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവിയാണ് അറസ്റ്റിലായത്. ഇയാളെ സഹായിച്ച മറ്റൊരു ഡോക്ടറും അറസ്റ്റിലായിട്ടുണ്ട്.

കൗമാരക്കാരന്റെ രക്ത സാമ്പിളിന് പകരം ആശുപത്രിയില്‍ മദ്യപിക്കാത്ത മറ്റൊരാളുടെ ക്തം പരിശോധിക്കുകയായിരുന്നു. അപകടം നടന്ന മേയ് 19ന് രാവിലെ 11ന് നടത്തിയ കൗമാരക്കാരന്റെ പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്നായിരുന്നു ഫലം. എന്നാല്‍ പുലര്‍ച്ചെ മൂന്നിന് അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പായി കൗമാരക്കാരന്‍ ബാറിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.മദ്യപിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടില്‍ സംശയം ആദ്യമേ ഉണ്ടായിരുന്നു.

രണ്ടാമത്തെ രക്തസാമ്പിള്‍ പരിശോധിച്ചപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന ഫലമാണ് ലഭിച്ചത്. ഇതോടെയാണ് രണ്ട് സാമ്പിളുകളും രണ്ട് വ്യക്തികളുടേതാണെന്ന് തെളിഞ്ഞത്. അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.

Other News in this category4malayalees Recommends