നടിയും ബിജെപി നേതാവുമായ കങ്കണ റണൗട്ടിന്റെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗറിന് സമ്മാനവുമായി പെരിയാര്‍ ദ്രാവിഡ കഴകം. പെരിയാറിന്റെ ചിത്രം മുദ്രണംചെയ്ത സ്വര്‍ണമോതിരം കുല്‍വിന്ദര്‍ കൗറിന് സമ്മാനമായി നല്‍കുമെന്നാണ് പെരിയാര്‍ ദ്രാവിഡ കഴകത്തിന്റെ പ്രഖ്യാപനം. മോതിരത്തിനൊപ്പം പെരിയാറിന്റെ ചില പുസ്തകങ്ങള്‍ സമ്മാനിക്കുമെന്നും പെരിയാര്‍ ദ്രാവിഡകഴകം നേതാക്കള്‍ അറിയിച്ചു.
മോതിരം കുല്‍വിന്ദര്‍ കൗറിന്റെ വീട്ടുവിലാസത്തിലേക്ക് അയച്ചുകൊടുക്കും. കൊറിയര്‍ സ്ഥാപനം വിസമ്മതിക്കുകയാണെങ്കില്‍ നേരിട്ട് മോതിരം കൈമാറുമെന്നും പെരിയാര്‍ ദ്രാവിഡകഴകം നേതാക്കള്‍ അറിയിച്ചു. അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗര്‍ തല്ലിയായത്. സംഭവത്തെ തുടര്‍ന്ന് കുല്‍വിന്ദര്‍ കൗറിനെ സസ്‌പെന്‍ഡ് ചെയ്തു.
ഉദ്യോഗസ്ഥയ്‌ക്കെതിരെ ചണ്ഡീഗഢ് പൊലീസ് കേസ് എടുത്തിട്ടുമുണ്ട്. ഹിമാചല്‍പ്രദേശിലെ മംഡിയില്‍നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട കങ്കണ കഴിഞ്ഞ ജൂണ്‍ 6ന് ഡല്‍ഹിയിലേക്കുപോകാന്‍ ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്.
100 രൂപ ദിവസക്കൂലിക്കാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന കങ്കണയുടെ പ്രസ്താവനയോടുളള രോഷമാണ് മര്‍ദനത്തിന് കാരണമെന്ന് കുല്‍വീന്ദര്‍ പറഞ്ഞിരുന്നു. പഞ്ചാബിലെ സുല്‍ത്താന്‍പുര്‍ ലോധി സ്വദേശിയാണു കുല്‍വീന്ദര്‍. കങ്കണ ഈ പ്രസ്!താവന നടത്തിയ സമയത്ത് തന്റെ അമ്മ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുകയാണെന്നും 202021ലെ കര്‍ഷക സമരത്തിലും അവര്‍ പങ്കെടുത്തിട്ടുണ്ടെന്നും കുല്‍വീന്ദര്‍ പറഞ്ഞിരുന്നു.